സ്വാതന്ത്ര്യസമര സേനാനികൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പാർട്ടി; കോൺഗ്രസിൽ നിന്ന് രാജിവെച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യസമര സേനാനികൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പാർട്ടി; കോൺഗ്രസിൽ നിന്ന് രാജിവെച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 08:20 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി ഗുജറാത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുകയാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥ് സിൻഹ് വഗേലയുടെ പേരാണ് ഈ പട്ടികയിലേക്ക് അവസാനമായി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് വഗേല ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് കൊഴിഞ്ഞുപോക്ക് വർദ്ധിച്ചത് പാർട്ടിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശനത്തിന് ഒരുങ്ങുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്. പുറത്ത് പോകുന്നതിന് മുന്നോടിയായി നിർണായക വെളിപ്പെടുത്തലുകളും വഗേല നടത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം നൽകാൻ 1.5 കോടി രൂപയാണ് പാർട്ടിക്ക് നൽകേണ്ടി വന്നത് എന്ന് വഗേല പറഞ്ഞു. നാളെ രാഹുൽജി ഗുജറാത്തിൽ എത്തി പൊതുപരിപാടികൾ സംഘടിപ്പിക്കും. അതിൽ പങ്കെടുക്കുന്ന നൂറിൽ പത്ത് പേർക്കും അവരുടെ ബുത്ത് ഏതാണെന്ന് പോലും അറിയില്ല. തന്റെ അച്ഛൻ മരിച്ചതിന് പിന്നാലെയാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. നിരവധി നേതാക്കൾ തന്നെ ചൂഷണം ചെയ്യാനും ആക്രമിക്കാനും ശ്രമിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാൻ ഒന്നരക്കോടി രൂപയാണ് കോൺഗ്രസ് നേതൃത്വം കൈയ്യിൽ നിന്ന് എണ്ണിവാങ്ങിയത്.

ഇന്ത്യയുടെ ചരിത്രം വായിച്ച് അതിൽ ആകൃഷ്ടനായിട്ടാണ് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ തങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തന്ന ധീരന്മാരായ പോരാളികൾ 1969 ൽ തന്നെ നമ്മെ വിട്ടു പോയെന്ന് വ്യക്തമായി. കോൺഗ്രസ് നേതാക്കളുടെയോ, സ്വാതന്ത്ര്യസമര സേനാനികളുടെയോ ഒരു ചിത്രം പോലും കോൺഗ്രസ് ഓഫീസുകളിൽ ഉണ്ടായിട്ടില്ല.

കോൺഗ്രസ് പാർട്ടി ഒരു കുടുംബത്തെ ആരാധിക്കുകയാണ് ചെയ്യുന്നത്. യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് വന്നതിൽ പിന്നെ നേതാക്കൾ തന്നെ തട്ടിക്കളിക്കാൻ തുടങ്ങി. പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. പത്ത് വർഷമായി ഇത് തുടരുന്നു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും, നിലവിൽ സജീവ രാഷ്‌ട്രീയത്തിലേക്ക് ഉണ്ടാവില്ലെന്നും വഗേല പറഞ്ഞു. തന്നെപ്പോലെ തന്നെ നിരവധി യുവാക്കൾ പാർട്ടി പ്രവർത്തനം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.

Tags: CongressRahul Gandhiyouth congressGUJARAT CONGRESS
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies