ലക്നൗ : വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി വീട്ടിൽ ഗണേശ വിഗ്രഹം സ്ഥാപിച്ച് പൂജ നടത്തിയ ബിജെപി വനിതാ നേതാവിനെതിരെ വധ ഭീഷണി. ബിജെപി വനിതാ നേതാവ് റൂബി ഖാന് നേരെയാണ് ഇസ്ലാമിക പുരോഹിതർ ഭീഷണി മുഴക്കി രംഗത്ത് വന്നത്. വീട്ടിൽ ഗണേശ പൂജ നടത്തിയതിന് റൂബി ഖാനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് റൂബി.
കഴിഞ്ഞ ഏഴ് ദിവസമായി താൻ ഗണേശ വിഗ്രഹത്തിൽ പൂജ നടത്തിവരികയാണെന്ന് റൂബി ഖാൻ പറഞ്ഞു. വിഗ്രഹം ആചാര പ്രകാരം നിമഞ്ജനം ചെയ്യും. രാമ ക്ഷേത്രത്തിന് തറക്കല്ലിട്ടതിന് പിന്നാലെ താൻ ശ്രീരാമനെയും ആരാധിച്ചുവരുന്നു. ഇതിന്റെ പേരിലും ഇക്കൂട്ടർ തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു.
എല്ലാവരും തനിക്ക് എതിരാണ്. തന്റെ ജീവൻ എടുക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഗണേശ വിഗ്രഹം സ്ഥാപിച്ചതിന് പിന്നാലെ നിരവധി ഭീഷണികളാണ് തനിക്ക് ലഭിച്ചത്. എന്നാൽ ഇതൊന്നും തന്നെ ഭയപ്പെടുത്തില്ല. ഗണേശവിഗ്രഹം നിമഞ്ജനം ചെയ്യുക തന്നെ ചെയ്യും. തന്നോടൊപ്പം ഭർത്താവ് ഉണ്ടാകുമെന്നും റൂബി ഖാൻ വ്യക്തമാക്കി.
Comments