പനിയുണ്ടെന്ന് പറഞ്ഞിട്ടും പരിഗണിച്ചില്ല; പ്രാഥമിക ചികിത്സ നൽകുന്നതിലും വീഴ്ചവരുത്തി; അഭിരാമി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പനിയുണ്ടെന്ന് പറഞ്ഞിട്ടും പരിഗണിച്ചില്ല; പ്രാഥമിക ചികിത്സ നൽകുന്നതിലും വീഴ്ചവരുത്തി; അഭിരാമി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 05:29 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പേ വിഷബാധയേറ്റ റാന്നി സ്വദേശിനി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം. പേപ്പട്ടി കടിച്ചതിന് പിന്നാലെ അഭിരാമിയ്‌ക്ക് പ്രാഥമിക ചികിത്സ കൃത്യമായി ലഭിച്ചില്ല. ഇന്ന് രാവിലെ കുട്ടിയ്‌ക്ക് കടുത്ത പനിയുണ്ടായിരുന്നു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടർമാർ കാര്യമായി പരിഗണിച്ചില്ലെന്നും കുട്ടിയുടെ മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കടിയേറ്റതിന് പിന്നാലെ കുട്ടിയെ ആദ്യം പെരുനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും, പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിച്ചിരുന്നു. എന്നാൽ ഇവിടെ നിന്നും കൃത്യമായ പ്രാഥമിക ചികിത്സ കുട്ടിയ്‌ക്ക് കിട്ടിയില്ല. തങ്ങൾക്ക് പരിമിതിയുണ്ടെന്ന് ആയിരുന്നു ആശുപത്രി ജീവനക്കാർ പറഞ്ഞത്. ഇതിന് ശേഷമായിരുന്നു കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അഭിരാമിയുടെ അമ്മ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ കുട്ടിയ്‌ക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചെങ്കിലും കാര്യമായ പരിഗണന കിട്ടിയില്ലെന്നും അമ്മ വ്യക്തമാക്കി. കഴിഞ്ഞ മാസമായിരുന്നു അഭിരാമിയ്‌ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അഭിരാമിയ്‌ക്ക് ജീവൻ നഷ്ടമായത്.

Tags: motherhospitalStray dogabhirami
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies