മനീഷ് സിസോദിയയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ രാഷ്ട്രപതിയെ കാണും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനീഷ് സിസോദിയയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ രാഷ്‌ട്രപതിയെ കാണും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 11:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; മദ്യകുംഭകോണവുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി എംഎൽഎമാർ രാഷ്‌ട്രപതിയെ കാണും. ചൊവ്വാഴ്ച 11 മണിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് എംഎൽഎമാർ ഇതുമായി ബന്ധപ്പെട്ട നിവേദനം നൽകും.

ഡൽഹി സർക്കാർ അവതരിപ്പിച്ച എക്‌സൈസ് നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി കൂടുതൽ തെളിവുകളുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് നിർണായക നീക്കം. എട്ട് ബിജെപി എംഎൽഎമാരാണ് രാഷ്‌ട്രപതിയെ സന്ദർശിക്കുക.

ലൈസൻസ് ലഭിക്കാനായി കോഴ നൽകിയെന്ന് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സണ്ണി മാർവയുടെ പിതാവ് കുൽവീന്ദർ മാർവ വെളിപ്പെടുത്തുന്ന വീഡിയോയാണ് ബിജെപി കേന്ദ്രങ്ങൾ പുറത്തുവിട്ടത്. അഴിമതി ആരോപണം തുടർച്ചയായി നിഷേധിച്ചുകൊണ്ടിരുന്ന ആം ആദ്മി പാർട്ടിക്കും സിസോദിയയ്‌ക്കും വീഡിയോ പുറത്തുവന്നതോടെ ഉത്തരം മുട്ടിയിരുന്നു. കേസിൽ 12 ാം പ്രതിയാണ് സണ്ണി മാർവ.

കോഴപ്പണത്തിന്റെ എൺപത് ശതമാനവും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും മനീഷ് സിസോദിയയ്‌ക്കും അവരുടെ സുഹൃത്തുക്കൾക്കുമാണെന്ന് വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച സിബിഐയ്‌ക്ക് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് സിസോദിയ ആവർത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് വീഡിയോ പുറത്തുവന്നത്.

ബിജെപിയുടെ സ്റ്റിങ് ഓപ്പറേഷനെ പരിഹസിച്ച സിസോദിയയ്‌ക്ക് അതേ നാണയത്തിൽ മറുപടിയും ബിജെപി നേതാക്കൾ നൽകുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ അഴിമതി പുറത്തുകൊണ്ടുവരാൻ സ്റ്റിങ് ഓപ്പറേഷൻ നടത്തണമെന്ന് കെജ് രിവാൾ നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇപ്പോൾ സംഭവിച്ചതെന്നാണ് ബിജെപിയുടെ മറുപടി. അഴിമതിയുമായി ബന്ധപ്പെട്ട് സിസോദിയയുടെ വീട്ടിൽ കഴിഞ്ഞ മാസം സിബിഐ റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ബാങ്ക് ലോക്കർ പരിശോധിച്ചും തെളിവുകൾ ശേഖരിച്ചിരുന്നു.

Tags: Manish SisodiaLiquor Scam
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies