തൃശൂർ : സ്ത്രീകൾക്ക് നേരെ അസഭ്യം വർഷം നടത്തിയ യുവാക്കൾ പിടിയിൽ . തൃശ്ശൂർ സ്വരാജ് ഗ്രൗണ്ടിൽ വച്ച് സ്ത്രീകൾക്ക് നേരെ അസഭ്യം വർഷം നടത്തിയ മൂന്ന് യുവാക്കളാണ് പിടിയിലായത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.
നഗരത്തിൽ വച്ച് അഭിഭാഷകയെയും ഒപ്പം ഉണ്ടായിരുന്ന യുവതിയേയും യുവാക്കൾ അസഭ്യം പറഞ്ഞു എന്നാണ് പരാതി. യുവാക്കളുടെ പ്രവർത്തി ചോദ്യം ചെയ്തപ്പോൾ സ്ത്രീകൾക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയതായും പരാതിയിൽ പറയുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസ് യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. തൃശൂർ ഈസ്റ്റ് പോലീസാണ് കസ്റ്റഡിയിൽ എടുത്തത്.പരാതി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments