പാരീസ് : സ്വീകരണ മുറിയ്ക്ക് അനുയോജ്യമായ വലിപ്പത്തലുള്ള ദിനോസറിന്റെ അസ്ഥികൂടം ലേലത്തിനൊരുങ്ങുന്നു. ഫോസിലൈസ് ചെയ്ത ഇഗ്വാനോഡോൺ അസ്ഥികൂടത്തിന് 1.3 മീറ്റർ ഉയരവും 3 മീറ്റർ നീളവുമാണ് ഉള്ളത്. പാരീസിലാവും ഇതിന്റെ ലേലം നടക്കുക.
2019 ൽ യു എസിലെ ഒരു സ്വകാര്യ ഭൂമിയിൽ റോഡ് നിർമ്മിക്കുന്നതിനിടെയാണ് ദിനോസറിന്റെ അവശിഷ്ടം കണ്ടെത്തിയത്. അസ്ഥികൂടം 400,000 മുതൽ 500,000 യൂറോയ്ക്കാകും ലേലത്തിൽ വയ്ക്കുക. ലേല കമ്പനിയായ ഗിക്വല്ലോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻ കാലങ്ങളിൽ ഭീമാകാരമായ ഫോസിലുകളുടെ അസ്ഥികൂടങ്ങളാണ് ലേലത്തിൽ പോയിരുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
ഒക്ടോബർ 20 നാണ് അസ്ഥികൂടം ലേലം ചെയ്യുക. 150 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ അവശിഷ്ടമാണ് ഇതെന്നാണ് അധികൃതർ കണക്കാക്കുന്നത്. അതേസമയം ഇതേ ലേല കമ്പനി 2020 ൽ 3.5 മീറ്റർ ഉയരവും 10 മീറ്റർ നീളവുമുള്ള ദിനോസറിന്റെ അസ്ഥികൂടം 30 ലക്ഷം യുറോയ്ക്കാണ് വിറ്റത്.
Comments