'രാഷ്ട്രീയ നിയമനങ്ങൾ നിത്യസംഭവം, പണിയെടുക്കുന്നവർക്ക് ശമ്പളവുമില്ല': ഡൽഹിയിലെ കോളേജുകൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി അദ്ധ്യാപകർ- Teacher's Association against Delhi Government
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഷ്‌ട്രീയ നിയമനങ്ങൾ നിത്യസംഭവം, പണിയെടുക്കുന്നവർക്ക് ശമ്പളവുമില്ല’: ഡൽഹിയിലെ കോളേജുകൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി അദ്ധ്യാപകർ- Teacher’s Association against Delhi Government

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 07:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ കോളേജുകളിൽ രാഷ്‌ട്രീയ നിയമനങ്ങൾ നിത്യസംഭവമാണെന്ന ആരോപണവുമായി അദ്ധ്യാപക സംഘടനകൾ രംഗത്ത്. അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി സർക്കാർ ചിലവ് ചുരുക്കലിന്റെ പേരിൽ, അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നില്ല. ഈ സാഹചര്യത്തിൽ, കോളേജുകൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി.

ഡൽഹി സർക്കാരിന് കീഴിലെ 12 കോളേജുകളിൽ കഴിഞ്ഞ രണ്ട് വർഷമായി അദ്ധ്യാപകർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കാൻ സർക്കാർ അദ്ധ്യാപകരെയാണ് ബലിയാടുകളായി കണ്ടിരിക്കുന്നത്. കോളേജുകളിൽ സംഭവിക്കുന്നത് വികലമായ രാഷ്‌ട്രീയ നയങ്ങളുടെ പ്രതിഫലനങ്ങളാണെന്ന് സംഘടനാ നേതാവ് എ കെ ഭാഗി അഭിപ്രായപ്പെട്ടു.

സർവ്വകലാശാലകളിൽ രാഷ്‌ട്രീയ നിയമനങ്ങൾ നിത്യസംഭവങ്ങളായിരിക്കുന്നു. സർക്കാർ സംവിധാനങ്ങളെയാകെ ആം ആദ്മി പാർട്ടി രാഷ്‌ട്രീയവത്കരിക്കുകയാണ്. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്. കൃത്യസമയത്ത് ബില്ലുകൾ അടയ്‌ക്കാത്തതിന്റെ പേരിൽ മിക്ക ക്യാമ്പസുകളിലും വൈദ്യുതി- ജല ദൗർലഭ്യം നേരിടുന്നതായും അദ്ധ്യാപക സംഘടന വ്യക്തമാക്കുന്നു.

സർവ്വകലാശാലകൾക്ക് 95 ശതമാനം ഗ്രാൻ്റുകളും നൽകുന്നത് യുജിസി ആണ്. ഡൽഹി സർക്കാരിന്റെ കെടുകാര്യസ്ഥതയും രാഷ്‌ട്രീയ വീഴ്ചകളുമാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. മിക്ക അനദ്ധ്യാപക ജീവനക്കാർക്കും ഏഴായിരവും എണ്ണായിരവും രൂപയാണ് ഇപ്പോഴും ശമ്പളം. അത് പോലും മാന്യമായി നൽകാൻ സർക്കാരിന് സാധിക്കുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം തിരിഞ്ഞ് പോലും നോക്കിയില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി ലഫ്റ്റ്നൻ്റ് ഗവർണർക്ക് നിവേദനം നൽകിയതായും ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.

Tags: AAPsalaryArvind KejriwalFreebies
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies