ഒടിടിയിലും ഒന്നാമൻ; പാൻ ഇന്ത്യൻ ഹിറ്റായി 'പാപ്പൻ'; ട്രെൻഡിംഗ് ലിസ്റ്റിൽ പാപ്പൻ ടോപ് വൺ- Paappan, OTT Release, ZEE5
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒടിടിയിലും ഒന്നാമൻ; പാൻ ഇന്ത്യൻ ഹിറ്റായി ‘പാപ്പൻ’; ട്രെൻഡിംഗ് ലിസ്റ്റിൽ പാപ്പൻ ടോപ് വൺ- Paappan, OTT Release, ZEE5

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 10:20 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ​ഗോപി എന്ന മലയാളികളുടെ സൂപ്പർതാരത്തിന്റെ പ്രൗഢിയും തലയെടുപ്പും മങ്ങിയിട്ടില്ല എന്ന് തെളിയിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത പാപ്പൻ. തിയറ്ററിൽ അമ്പത് കോടി തിളക്കത്തിൽ വിജയ കുതിപ്പ് നടത്തിയ ശേഷം പ്രമുഖ പ്ലാറ്റ്ഫോം ആയ സീ ഫൈവിലൂടെ ഉത്രാട ദിനമായ സെപ്റ്റംബർ 7 ന് ചിത്രം ഒടിടി റിലീസിനും എത്തിയിരുന്നു. ഒടിടിയിൽ റിലീസ് ചെയ്ത് രണ്ട് ദിവസത്തിനിപ്പുറം ഇന്ത്യൻ സിനിമകളുടെ ടോപ്പ് ലിസ്റ്റിൽ പാപ്പൻ ഒന്നാമതായി തുടരുകയാണ്. ബോളിവുഡ് താരം വിദ്യുത് ജാംവാലിന്റെ ഖുദ ഹഫിസിനെയും കന്നട സൂപ്പർ സ്റ്റാർ കിച്ച സുദീപ് നായകനായ പാൻ ഇന്ത്യൻ കന്നഡ ചിത്രം വിക്രാന്ത് റോണയേയും പിന്തള്ളി കൊണ്ടാണ് പാപ്പൻ ഒടിടിയിൽ ഒന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുന്നത്. സീ 5 പ്ലാറ്റ്ഫോമിന്റെ ചരിത്രത്തിൽ ആദ്യമായാണ് അവർ സ്ട്രീം ചെയ്യുന്ന ഒരു മലയാള ചിത്രം ഇന്ത്യ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതെത്തുന്നത്.

തൊണ്ണൂറുകളിൽ തിയറ്ററുകളെ ഇളക്കി മറിച്ച സുരേഷ് ​ഗോപി-ജോഷി കൂട്ടുക്കെട്ട് വീണ്ടും ഒരുമിക്കുന്നു എന്നതും മലയാളികളുടെ ഫയർബ്രാന്റ് വീണ്ടും കാക്കി അണിയുന്നു എന്നതുമായിരുന്നു പാപ്പൻ കാണാൻ തിയറ്ററിലേയ്‌ക്ക് പ്രേക്ഷകരെ എത്തിച്ചത്. എന്നാൽ സാധാരണ പോലീസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ശക്തമായ സംഭാഷണങ്ങളോ, കോരിത്തരിപ്പിക്കുന്ന സംഘട്ടനങ്ങളോ പാപ്പനിൽ സുരേഷ് ​ഗോപിയ്‌ക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടുകൂടി സുരേഷ് ​ഗോപിയുടെ തന്നെ ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമായി പാപ്പൻ മാറിയെങ്കിൽ തെളിയിക്കപ്പെടുന്നത് മലയാളികളുടെ പ്രിയതാരത്തിന്റെ ഒളിമങ്ങാത്ത താരശോഭയാണ്.

റിലീസ് ചെയ്ത ആദ്യം ദിനം തന്നെ തിയറ്ററുകളിൽ നിന്നും 3.16 കോടി പാപ്പൻ സ്വന്തമാക്കിയിരുന്നു. 17.85 കോടിയായിരുന്നു ആദ്യ ഒരാഴ്ച കൊണ്ട് സിനിമ സ്വന്തമാക്കിയത്. വിദേശത്തു കൂടി ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ 10 ദിവസങ്ങൾ കൊണ്ട് മാത്രം പാപ്പൻ 31.43 കോടി നേടിയെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നു. ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന പാപ്പൻ നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ്. സുരേഷ് ​ഗോപിയ്‌ക്കൊപ്പം മകൻ ​ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

 

Tags: zee5ott releasepaappan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies