അമരാവതി:പരീക്ഷയെഴുതാൻ പുഴ നീന്തിക്കടക്കുന്ന യുവതിയുടെയും സഹോദരങ്ങളുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലൂടെ നിറഞ്ഞൊഴുകുന്ന ചമ്പാവതി നദിയാണ് 21 കാരി നീന്തിക്കടന്നത്. യുവതിക്ക് സഹായമായി സഹോദരങ്ങളും കൂടെയുണ്ടായിരുന്നു. മാരിവലസ സ്വദേശിയായ തഡ്ഡി കലാവതി എന്ന യുവതിയാണ് ആ ധീരയായ സ്ത്രീ.
നടക്കാനിരുന്ന പരീക്ഷയെഴുതാൻ യുവതി തലേന്ന് തന്നെ വീട്ടിൽ നിന്ന് പുറപ്പെട്ടിരുന്നു. നിറങ്ങൊഴുകുന്ന പുഴയിലൂടെ അതിസാഹസികമായിട്ടായിരുന്നു സംഘത്തിന്റെ യാത്ര. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിലൂടെ നീങ്ങാൻ കലാവതി പാട് പെടുമ്പോൾ, സഹോദരങ്ങൾ അവളെ തോളിലേറ്റി കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
21-year-old girl swims the river to attend the exam in Vizianagaram. Risking her life she with the help of her brother crossed the flooded Champavathi river so that she can attend the exam in Vizag. Due to heavy rain, several rivers in North coastal AP overflowing. #AndhraPradesh pic.twitter.com/ezGskpg5BH
— Ashish (@KP_Aashish) September 10, 2022
രണ്ട് ദിവസം മുൻപാണ് കലാവതി സ്വന്തം ഗ്രാമത്തിൽ എത്തിയത്. ശനിയാഴ്ച പരീക്ഷയുള്ളതിനാൽ വിശാഖപ്പട്ടണത്തേക്ക് പോകാൻ തയ്യാറെടുത്തു. എന്നാൽ അപ്പോഴാണ് ചമ്പാവതി നദി കുത്തിയൊലിച്ച് ഒഴുകുന്നുവെന്ന് അറിഞ്ഞത്. അവിടെ നിന്ന് തോണിയോ മറ്റ് മാർഗങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇതോടെയാണ് പുഴ നീന്തിക്കടക്കാൻ തീരുമാനിച്ചത്.
വീഡിയോ വൈറലായതോടെ പ്രതിഷേധം അറിയിച്ചുകൊണ്ട് നിരവധി പേർ എത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ ആളുകൾ ഇത്രയും ബുദ്ധിമുട്ടുന്നത് നാണക്കേടാണ് എന്ന വിമർശനങ്ങളാണ് ഉയരുന്നത്. സർക്കാർ അടിയന്തിരമായി നടപടിയെടുക്കണം എന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്.
Comments