ദുബായ്: ആകെ പ്രാവീണ്യമുള്ള അപൂർവ്വം ചില കായിക വിനോദങ്ങളിൽ മുഖ്യ ഇനമായ ക്രിക്കറ്റിനെ അതിവൈകാരികതയോടെ സമീപിക്കുന്നവരാണ് പാകിസ്താൻ താരങ്ങളും ആരാധകരും ക്രിക്കറ്റ് ബോർഡും. ഇന്ത്യക്കെതിരായ മത്സരങ്ങളെ യുദ്ധസമാനമായാണ് അവർ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ, കിരീട നേട്ടങ്ങളേക്കാൾ വലിയ പ്രാധാന്യമാണ് ഇന്ത്യക്കെതിരായ മത്സരവിജയങ്ങൾക്ക് അവർ കൽപ്പിക്കുന്നത്.
ഐസിസി- ഏഷ്യൻ ടൂർണമെന്റുകളിൽ ഇന്ത്യക്കെതിരെ അത്ര മികച്ച റെക്കോർഡല്ല പാകിസ്താന് ഉള്ളത് എന്നതാണ് യാഥാർത്ഥ്യം. ഈ കഴിഞ്ഞ ഏഷ്യാ കപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഓരോ വിജയങ്ങളുമായി ഇരു കൂട്ടരും സമനില പാലിക്കുകയായിരുന്നു.
ഇന്ത്യക്കെതിരായ മത്സരങ്ങളുടെ അത്ര ആവേശമില്ലെങ്കിലും, ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങളും വൈകാരികതയോടെയാണ് പാകിസ്താൻ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ടത് പാക് കളിക്കാർക്കും ക്രിക്കറ്റ് ബോർഡിനും ആരാധകർക്കും കനത്ത വേദനയാണ് സമ്മാനിച്ചതെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. അത്തരത്തിൽ, കൈവിട്ടു പോയ ഒരു പ്രതികരണമാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നത്.
ശ്രീലങ്കയ്‌ക്കെതിരായ തോൽവിക്ക് ശേഷം, ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനോട് മര്യാദവിട്ട് പെരുമാറിയ പിസിബി ചെയർമാൻ റമീസ് രാജയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് തോറ്റതിൽ സങ്കടപ്പെട്ടിരിക്കുന്ന പാക് ആരാധകരോട് എന്താണ് പറയാനുള്ളതെന്ന് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനായ രോഹിത് ജുഗ്ലാൻ റമീസ് രാജയോട് ചോദിച്ചു. ഇതിൽ പ്രകോപിതനായ റമീസ് രാജ, നിങ്ങൾ ഇന്ത്യക്കാർക്ക് സന്തോഷിക്കാനുള്ള വക ആയല്ലോ എന്ന പരിഹാസ ചോദ്യവുമായി ജുഗ്ലാൻറ്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
https://twitter.com/rohitjuglan/status/1569041944755544064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1569041944755544064%7Ctwgr%5E924739026c8e1b7af9a3b5408b95a462886811f5%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.janmabhumi.in%2Fnews%2Fcricket%2Ffrustrated-ramiz-raja-tries-to-snatch-phone-of-indian-journalist-over-question-about-pakistans-loss-in-asia-cup-watch-video%3Ffbclid%3DIwAR37vcXidAaL48x47ohI0VMR-2GL8KaIMamOFa_ndeDjFQPgpmCS7Ao3Stg
ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് 27 റൺസിനായിരുന്നു പാകിസ്താന്റെ തോൽവി. തുടക്കത്തിലെ പതർച്ചയ്‌ക്ക് ശേഷം ഒത്തുരമയോടെ ശക്തമായി തിരിച്ചു വന്ന ശ്രീലങ്ക, മത്സരത്തിന്റെ സമസ്ത മേഖലകളിലും പാകിസ്താനെ നിഷ്പ്രഭമാക്കി ആറാം കിരീടം സ്വന്തമാക്കുകയായിരുന്നു.















