അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിച്ച് കേന്ദ്രസർക്കാർ; നാല് അർബുദ മരുന്നുകളും പ്രമേഹത്തിനും ടിബിക്കുമുളള മരുന്നുകളും പട്ടികയിൽ; സാധാരണക്കാർക്ക് ആശ്വാസമായി കൂടുതൽ മരുന്നുകൾ ന്യായവിലയ്ക്ക് ലഭ്യമാകും
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിച്ച് കേന്ദ്രസർക്കാർ; നാല് അർബുദ മരുന്നുകളും പ്രമേഹത്തിനും ടിബിക്കുമുളള മരുന്നുകളും പട്ടികയിൽ; സാധാരണക്കാർക്ക് ആശ്വാസമായി കൂടുതൽ മരുന്നുകൾ ന്യായവിലയ്‌ക്ക് ലഭ്യമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 02:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിച്ച് പുറത്തിറക്കി. സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിരവധി മരുന്നുകൾ ഉൾപ്പെടുത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പട്ടിക പരിഷ്‌കരിച്ചത്. അർബുദത്തിനും പ്രമേഹത്തിനും ടിബിക്കുമുളള മരുന്നുകൾ ഇതിൽ ഉൾപ്പെടും. പട്ടികയിൽ ഇടംപിടിച്ചതോടെ ഈ മരുന്നുകൾ ഇനി ന്യായവിലയ്‌ക്ക് ലഭ്യമാകും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ ആണ് പട്ടിക പുറത്തിറക്കിയത്.

മൂന്ന് വർഷം കൂടുമ്പോഴാണ് അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നത്. 2015 ലാണ് ഇതിന് മുൻപ് പട്ടിക പരിഷ്‌കരിച്ചത്. പിന്നീട് മൂന്ന് വർഷം കൂടുമ്പോൾ പരിഷ്‌കരിക്കേണ്ടതാണെങ്കിലും കഴിഞ്ഞ തവണ കൊറോണ വ്യാപനം മൂലം ഇത് വൈകുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ ഐസിഎംആറും അവശ്യ മരുന്നുകളുടെ വില നിർണയിക്കാനുളള കമ്മറ്റിയും ചേർന്ന് മരുന്നുകളുടെ പട്ടിക കരട് രൂപത്തിൽ ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.

2015 ലെ പട്ടികയിലേതിനെക്കാൾ 34 പുതിയ മരുന്നുകൾ കൂടി ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികൾക്ക് ദീർഘകാല ഇൻസുലിന്റെ ഫലം നൽകുന്ന ഇൻസുലിൻ ഗ്ലാർജിൻ, ടിബിക്കുളള ഡെലാമനിഡ്, ആന്റി്പാരാസൈറ്റ് തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്റി ബയോട്ടിക്കുകളും വാക്‌സിനുകളും ഇതിൽ ഉൾപ്പെടും. ദേശീയ മരുന്ന് വില നിർണയ അതോറിറ്റി നിശ്ചയിക്കുന്ന വിലയിൽ കുറഞ്ഞ നിരക്കിൽ മാത്രമേ ഇനി ഇത് വിൽക്കാൻ കഴിയൂ.

350 വിദ്ഗധരുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയത്. 140 യോഗങ്ങൾ ഇതിനായി ചേർന്നതായി അധികൃതർ അറിയിച്ചു. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

അവശ്യമരുന്നുകളുടെ പട്ടികയിലുളള ഷെഡ്യൂൾഡ് മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.1.6 ട്രില്യൻ രൂപയുടെ ആഭ്യന്തര മരുന്ന് വിപണിയിൽ ഏതാണ്ട് 16-17 ശതമാനവും ഷെഡ്യൂൾട്ട് മരുന്നുകളാണ്. മറ്റ് മരുന്നുകൾക്ക് ഓരോ വർഷവും പത്ത് ശതമാനം വരെ വില വർദ്ധിപ്പിക്കാൻ അനുമതിയുണ്ട്.

ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies