ലക്‌നൗ: ഷാഹി ഈദ്ഗാഹ് മസ്ജിദിന് പിന്നാലെ ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച മീന മസ്ജിദും പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. മഥുര സിവിൽ കോടതിയിൽ അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹർജി നൽകിയത്. മസ്ജിദ് നിലനിൽക്കുന്ന ഭൂമി ക്ഷേത്രത്തിന്റേതാണെന്നും, അത് ക്ഷേത്രത്തിന് വിട്ടു നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അഖില ഭാരതീയ ഹിന്ദു മഹാസഭാ ട്രഷറർ ദിനേശ് ശർമ്മയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായാണ് മീനാ മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇത് ക്ഷേത്രത്തിന്റെ തന്റെ ഭൂമിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ ഭാഗങ്ങൾ പൊളിച്ച് നീക്കിയാണ് ഔറംഗസേബ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചത്. ഇതിന് ശേഷം ഔറംഗസേബിന്റെ പിൻഗാമികൾ കിഴക്ക് ഭാഗത്തായി ഭൂമി കയ്യേറി മീനാ മസ്ജിദ് പണിയുകയായിരുന്നു.
ക്ഷേത്രത്തിന് ചുറ്റും മസ്ജിദ് പണിത് ക്ഷേത്രവും ഭൂമിയും കയ്യടക്കുകയായാണ് ചിലരുടെ ലക്ഷ്യം. മസ്ജിദ് പരിസരത്ത് ഭൂമി കയ്യേറുക ലക്ഷ്യമിട്ട് മുസ്ലീം കുടുംബങ്ങളും തിങ്ങിപ്പാർക്കാൻ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രഭൂമി സംരക്ഷിക്കുന്നതിനായി മീന മസ്ജിദ് പൊളിച്ച് നീക്കണമെന്നും ഹർജിയിൽ ശർമ്മ ആവശ്യപ്പെടുന്നുണ്ട്. ഹർജി കോടതി അടുത്ത മാസം 26 ന് പരിഗണിക്കും.
Comments