നിരവധി ആരാധകരുള്ള താരമാണ് വിരാട് കോലി. അതിനാൽ തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് താരത്തിന് സമൂഹമാദ്ധ്യമങ്ങളിലും ഫോളോവേഴ്സ് ഏറെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ട്വിറ്ററിൽ അഞ്ച് കോടി ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം കോലി സ്വന്തമാക്കി എന്നതാണ്. ട്വിറ്ററിന് പുറമെ ഫെയ്സ്ബുക്കിലും , ഇൻസ്റ്റാഗ്രാമിലും താരത്തിനെ നിരവധി പേർ പിന്തുടരുന്നുണ്ട്.
നിലവിൽ ഇൻസ്റ്റഗ്രാമിൽ 211 ദശലക്ഷം ഫോളോവേഴ്സും ഫെയ്സ്ബുക്കിൽ 49 ദശലക്ഷം ഫോളോവേഴ്സുമാണ് വിരാടിനുള്ളത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി. വിരാടിന് ഇത് ഇരട്ടി നേട്ടമാണ്. കഴിഞ്ഞ ദിവസം നടന്ന എഷ്യാ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു.
സമൂഹമാദ്ധ്യമത്തിൽ താരത്തിന് തൊട്ട് പിറകിലായി നിരവധി ഫോളോവേഴ്സുള്ള ചിലർ നിലകൊള്ളുന്നുണ്ട്.സച്ചിൻ ടെണ്ടുൽക്കർ,രോഹിത് ശർമ്മ,ഹാർദിക് പാണ്ഡ്യ,യുവരാജ് സിംഗ് എന്നിവരാണ് അത്.സച്ചിന് ഇൻസ്റ്റഗ്രാമിൽ 31.5 ദശലക്ഷവും ട്വിറ്ററിൽ 35.9 ദശലക്ഷവും ഫെയ്സ്ബുക്കിൽ 37 ദശലക്ഷം ഫോളോവേഴ്സുമാണ് ഉള്ളത്.ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഇൻസ്റ്റഗ്രാമിൽ 20.4 ദശലക്ഷവും ട്വിറ്ററിൽ 19.3 ദശലക്ഷവും ഫെയ്സ്ബുക്കിൽ 20 ദശലക്ഷം ഫോളോവേഴ്സുമാണുള്ളത്.
ഹാർദിക്കിനും സമൂഹമാദ്ധ്യമത്തിൽ നിരവധി ഫോളോവേഴ്സുണ്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം , ട്വിറ്റർ എന്നിങ്ങനെ എല്ലാത്തിലുമായി 36.3 മില്യൺ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. യുവരാജ് സിംഗിന് എല്ലാത്തിലുമായി 28 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.
Comments