പഞ്ചാബിൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനില്ലെന്ന് ബിഎംഡബ്ല്യു; കമ്പനിയുടെ വിശദീകരണത്തിൽ നാണം കെട്ട് ആം ആദ്മി സർക്കാർ-BMW Deny Setting Up A Punjab Plant
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനില്ലെന്ന് ബിഎംഡബ്ല്യു; കമ്പനിയുടെ വിശദീകരണത്തിൽ നാണം കെട്ട് ആം ആദ്മി സർക്കാർ-BMW Deny Setting Up A Punjab Plant

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 08:19 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചാബിൽ കാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി ഭഗവന്ത് മാന്റെ അവകാശവാദം തള്ളി ജർമൻ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ബിഎംഡബ്ല്യു പ്രസ്താവനയിറക്കി. പഞ്ചാബിൽ അധിക നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കാൻ ബിഎംഡബ്ല്യു ഗ്രൂപ്പിന് പദ്ധതിയില്ലെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ജർമ്മനിയിലെ മ്യൂണിക്കിലെ കമ്പനിയുടെ ആസ്ഥാനത്ത് സിഎം മാൻ ബിഎംഡബ്ല്യു ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഥിരീകരണം. പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കുന്നതിനും ലോകമെമ്പാടുമുള്ള പുതിയ നിക്ഷേപകരെ പഞ്ചാബിലേക്ക് ആകർഷിക്കുന്നതിനുമായി അദ്ദേഹം ഇപ്പോൾ ജർമ്മൻ സന്ദർശനത്തിലാണ്.

”ലോകപ്രശസ്ത കാർ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ ഹെഡ് ഓഫീസിൽ അവരുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഒരു മീറ്റിംഗ് നടന്നു. പഞ്ചാബിൽ വൻതോതിൽ കാർ പാർട്‌സുമായി ബന്ധപ്പെട്ട ഒരു യൂണിറ്റ് സ്ഥാപിക്കാൻ അവർ സമ്മതിച്ചു. ഇപ്പോൾ ചെന്നൈയിൽ ഒരു പ്ലാന്റ് മാത്രമേയുള്ളൂ’, ഇതായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

ਵਿਸ਼ਵ ਪ੍ਰਸਿੱਧ ਕਾਰ ਕੰਪਨੀ BMW ਦੇ Head office ਵਿਖੇ ਓਹਨਾਂ ਦੇ Top officials ਨਾਲ ਮੀਟਿੰਗ ਹੋਈ…ਵੱਡੇ ਪੱਧਰ ਤੇ ਕਾਰਾਂ ਦੇ parts ਨਾਲ ਸੰਬੰਧਤ unit ਪੰਜਾਬ ਲਾਉਣ ਦੀ ਹਾਮੀ ਭਰੀ ..ਹੁਣ ਸਿਰਫ਼ ਇੱਕ ਪਲਾਂਟ ਚੇਨਈ ਵਿੱਚ ਹੈ… pic.twitter.com/ge9T0fI2Rm

— Bhagwant Mann (@BhagwantMann) September 13, 2022

ചെന്നൈയിലെ നിർമ്മാണ പ്ലാന്റ്, പൂനെയിലെ ഒരു പാർട്സ് വെയർഹൗസ്, ഗുരുഗ്രാം എൻസിആറിലെ ഒരു പരിശീലന കേന്ദ്രം, രാജ്യത്തെ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിലുടനീളം നന്നായി വികസിപ്പിച്ച ഡീലർ ശൃംഖല എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ പ്രവർത്തനങ്ങളിൽ ഉറച്ചുനിൽക്കുന്നതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി മാനെ കൂടാതെ, പഞ്ചാബ് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും സംസ്ഥാനത്ത് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ ബിഎംഡബ്ല്യുവുമായുള്ള കരാർ ഒപ്പിട്ടതായി അവകാശപ്പെട്ടു.

https://twitter.com/PunjabGovtIndia/status/1569724402237046784

പ്രമുഖ വാഹന ഭീമനായ ബിഎംഡബ്ല്യു സംസ്ഥാനത്ത് ഓട്ടോ പാർട്സ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ സമ്മതിച്ചതിനാൽ ജർമ്മനിയിൽ നിന്ന് വൻ നിക്ഷേപം നടത്താനുള്ള മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ശ്രമങ്ങൾ ഫലം കണ്ടു,’ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പഞ്ചാബ് സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പ്രദർശിപ്പിച്ചതിന് ശേഷം സംസ്ഥാനത്ത് യൂണിറ്റ് സ്ഥാപിക്കാൻ ബിഎംഡബ്ല്യു സമ്മതിച്ചുവെന്ന് ട്വീറ്റിൽ പറയുന്നു.

CM Punjab @BhagwantMann invited VP Government Affairs and Marketing Communication for @BMWGroup entities in the Americas, Asia-Pacific and Africa, Glenn Schmidt to attend the Progressive Punjab Investors’ Summit scheduled for 23rd and 24th of February 2023.@BMW@cgmunich pic.twitter.com/iM4OsF6XbE

— Invest Punjab (@invest_punjab) September 13, 2022

ഇൻവെസ്റ്റ് ഇൻ പഞ്ചാബ് ഉദ്യമത്തിന്റെ ഭാഗമായി, ഇ-മൊബിലിറ്റി മേഖലയിൽ പഞ്ചാബ് സർക്കാരുമായി സഹകരിക്കാൻ മുഖ്യമന്ത്രി മാൻ ബിഎംഡബ്ല്യുവിനെ ക്ഷണിച്ചു. 2030-ഓടെ അതിന്റെ വിൽപ്പനയുടെ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങളിലൂടെ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത വർഷം ഫെബ്രുവരി 23-24 തീയതികളിൽ നടക്കുന്ന പ്രോഗ്രസീവ് പഞ്ചാബ് നിക്ഷേപക ഉച്ചകോടിയിലേക്ക് ബിഎംഡബ്ല്യു പ്രതിനിധി സംഘത്തിനെ മുഖ്യമന്ത്രി മാൻ ക്ഷണിച്ചിട്ടുണ്ട്.

 

Tags: punjabBhagwant MannBMW
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies