ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 18 ശതമാനമായി ഉയർന്നു; സൗദി അറേബ്യയെ പിന്തളളി രണ്ടാം സ്ഥാനത്ത്-India's oil imports from Russia jumped to 18%
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 18 ശതമാനമായി ഉയർന്നു; സൗദി അറേബ്യയെ പിന്തളളി രണ്ടാം സ്ഥാനത്ത്-India’s oil imports from Russia jumped to 18%

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 11:08 pm IST
FacebookTwitterWhatsAppTelegram

വാണിജ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ റഷ്യൻ എണ്ണയുടെ ഇറക്കുമതി ജൂലൈയിൽ മൊത്തം പെട്രോളിയം ക്രൂഡ് ഇറക്കുമതിയുടെ 18 ശതമാനമായി ഉയർന്നു. ജൂലൈയിൽ ഇന്ത്യ 2.88 ബില്യൺ ഡോളറിന്റെ റഷ്യൻ പെട്രോളിയം ക്രൂഡ് ഇറക്കുമതി ചെയ്തു. ജൂണിലെ 2.89 ബില്യൺ ഡോളറിൽ നിന്ന് 0.4 ശതമാനം കുറഞ്ഞു. മുൻ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ ഇന്ത്യയുടെ പെട്രോളിയം ക്രൂഡ് ഇറക്കുമതിയിൽ ഒരു ബില്യൺ ഡോളറിലധികം ഇടിവുണ്ടായി. എന്നാലും റഷ്യൻ എണ്ണയുടെ ഇറക്കുമതി 17.9 ശതമാനമായി. ജൂണിലെ 16.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ജൂലായിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതി ഒരു ശതമാനത്തിലധികം വർധിച്ചു.

ഓഗസ്റ്റിലെ രാജ്യാടിസ്ഥാനത്തിലുള്ള ഇറക്കുമതി ഡാറ്റ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സെപ്തംബർ 14ന് പുറത്തിറക്കിയ ഓഗസ്റ്റിലെ വ്യാപാരത്തിനായുള്ള താൽക്കാലിക ഡാറ്റ അനുസരിച്ച് പെട്രോളിയം, ക്രൂഡ്, ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി ജൂലൈയിലെ 16.11 ബില്യൺ ഡോളറിൽ നിന്ന് കഴിഞ്ഞ മാസം 17.7 ബില്യൺ ഡോളറായി വർദ്ധിച്ചു. കഴിഞ്ഞ മാസങ്ങളിൽ റഷ്യൻ എണ്ണ ഇറക്കുമതിയിലെ വർദ്ധനവ് ശ്രദ്ധേയമാണ്. ഫെബ്രുവരി അവസാനം യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പ്രഖ്യാപിച്ച ഉപരോധങ്ങൾക്കിടയിലും റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി വർധിപ്പിക്കാനുള്ള തീരുമാനമെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ആഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ പ്രശംസിച്ചിരുന്നു.

ഏപ്രിൽ-ജൂലൈ മാസങ്ങളിൽ റഷ്യയിൽ നിന്നുള്ള പെട്രോളിയം ക്രൂഡിന്റെ ഇന്ത്യയുടെ ഇറക്കുമതി 8.95 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022 സാമ്പത്തിക വർഷത്തിലെ മൊത്തം കണക്ക് 9.87 ബില്യൺ ഡോളറായിരുന്നു. ഏപ്രിലിൽ ഇന്ത്യയുടെ മൊത്തം പെട്രോളിയം ഇറക്കുമതിയുടെ 8.4 ശതമാനമായിരുന്നു റഷ്യൻ എണ്ണ. ഇത് മേയിൽ 12.8 ശതമാനമായും ജൂണിൽ 16.8 ശതമാനമായും ജൂലൈയിൽ 17.9 ശതമാനമായും ഉയർന്നു.

റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതിയുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് കാണിക്കുന്നത് ജൂണിൽ സൗദി അറേബ്യയെ പിന്തള്ളി രണ്ടാമത്തെ രാജ്യമായി മാറിയെന്നാണ്. പെട്രോളിയം ക്രൂഡിന്റെ ഇറക്കുമതിയിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഉറവിടമായി റഷ്യ. വരും മാസങ്ങളിൽ ഒന്നാം സ്ഥാനത്തുളള ഇറാഖിനെ മറികടക്കാനും സാധ്യതയുണ്ട്.

ജൂലൈയിൽ ഇന്ത്യ ഇറാഖിൽ നിന്ന് 3.2 ബില്യൺ ഡോളറിന്റെ പെട്രോളിയം ക്രൂഡ് ഇറക്കുമതി ചെയ്തു. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതിനേക്കാൾ വെറും 321.7 ദശലക്ഷം ഡോളർ കൂടുതലാണിത്. ഇറാഖിൽ നിന്ന് ഇറക്കുമതി ചെയ്ത എണ്ണയുടെ അളവ് റഷ്യയിൽ നിന്നുളളവയേക്കാൾ വെറും 0.28 ദശലക്ഷം ടണിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

Tags: RussiaRussian Oil
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies