തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. വഞ്ചിയൂർ ചിറക്കുളത്താണ് സംഭവം. വളർത്തു നായ്ക്കൾ ഉൾപ്പെടെ പത്തോളം നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണോ എന്നും സംശയമുണ്ട്.
ഇന്ന് രാവിലെയോടെയാണ് ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി നായ്ക്കൾക്ക് ഒരാൾ ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി 10.45 ഓടെ കാറിലെത്തിയ ഒരാൾ നായ്ക്കൾക്ക് ഭക്ഷണം വെച്ചുകൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്.
തങ്ങൾ ഭക്ഷണം കൊടുക്കുന്ന തെരുവ് നായ്ക്കളെയും വളർത്തുനായ്ക്കളെയും ഒന്നാകെ കൊന്നുവെന്നാണ് നാട്ടുകാരുടെ പരാതി. സംഭവം കോർപറേഷൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Comments