ശ്രീരാമക്ഷേത്രം: അടിത്തറ പൂർത്തിയായി: ഉപയോഗിച്ചത് 17000 ശിലകൾ; ക്ഷേത്രം ഉയരുന്നത് 21 അടിയ്ക്ക് മുകളിൽ നിന്ന്; അടിത്തറ കല്ലുകൾ കർണ്ണാടകയിലും ആന്ധ്രയിലും നിന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമക്ഷേത്രം: അടിത്തറ പൂർത്തിയായി: ഉപയോഗിച്ചത് 17000 ശിലകൾ; ക്ഷേത്രം ഉയരുന്നത് 21 അടിയ്‌ക്ക് മുകളിൽ നിന്ന്; അടിത്തറ കല്ലുകൾ കർണ്ണാടകയിലും ആന്ധ്രയിലും നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 05:09 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിലെ സുപ്രധാന ഘട്ടമായ അടിത്തറ പൂർത്തിയായതായി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. അടിത്തറ പൂർത്തിയായതോടെ ക്ഷേത്രത്തിന്റെ ഗർഭഗൃഹവും അഞ്ച് മണ്ഡപങ്ങളുടേയും നിർമ്മാണം ആരംഭിച്ചെന്നും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും ട്രസ്റ്റ് അംഗങ്ങൾ അറിയിച്ചു.

ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള ക്ഷേത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ കരുത്തിന്റെ കാര്യത്തിലും നിർമ്മാണത്തിന്റെ കൃത്യതയുടെ കാര്യത്തിലും അമ്പരപ്പിക്കുന്ന കണക്കുകളാണ് ട്രസ്റ്റ് പുറത്തുവിടുന്നത്. 21 അടി ഉയരമാണ് അടിത്തറയ്‌ക്കുള്ളത്. ആകെ 17,000 കൂറ്റൻ ശിലകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. സിമന്റോ അതുപോലുള്ള കല്ലുകളെ യോജിപ്പിക്കുന്ന യാതൊരു ആധുനിക നിർമ്മാണ രീതിയും ക്ഷേത്രത്തിനായി ഉപയോഗപ്പെടുത്തുന്നില്ല. പകരം കല്ലുകൾ പരസ്പരം കോർത്ത് ഒറ്റ ശിലയായി മാറ്റുന്ന പരമ്പരാഗത രീതിയിലാണ് അടിത്തറ നിർമ്മാണം നടന്നിരിക്കുന്നത്. അടിത്തറ 3500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പരന്ന് കിടക്കുന്ന കാഴ്ചപോലും ക്ഷേത്ര നിർമ്മാണം കാണാനെത്തുന്നവരെ അമ്പരപ്പിക്കുകയാണ്.

അടിത്തറയ്‌ക്കായി ഉപയോഗിച്ചിരിക്കുന്ന വലിപ്പമുള്ള ശിലകൾ ഓരോന്നിനും 3 ടൺ ഭാരം വീതമാണുള്ളത്. നാല് നിലയുള്ള ക്രെയിനാണ് ഓരോ ശിലയും ഉയർത്തി യഥാസ്ഥാനത്ത് വയ്‌ക്കാനായി ഉപയോഗിച്ചത്. ഓരോ ശിലയും അഞ്ചടി നീളവും രണ്ടര അടി വീതിയും മൂന്നടി ഉയരവും ഉള്ളവയാണ്. എല്ലാ ഗ്രാനൈറ്റുകളും കർണ്ണാടകയിലേയും ആന്ധ്രയിലേയും ഖനന മേഖലകളിൽ നിന്നാണ് എത്തിച്ചത്. ഈ ശിലകളുടെ അടിത്തറയിൽ നിന്നാണ് രാജസ്ഥാനിലെ അതിമനോഹരമായ മാർബിളുകളിൽ ശ്രീരാമക്ഷേത്ര ഭീത്തികളും മണ്ഡപങ്ങളും ഉയരുന്നത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ബാൻസി പഹാർപൂർ മേഖലയിൽ നിന്നുള്ള ശിലകളാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങൾക്കായി ഉപയോഗി ക്കുന്നത്. ഇവിടെ നിന്നുള്ള മക്രാനാ തൂവെള്ള മാർബിളുകളിലാണ് ശ്രീകോവിലും കവാട ങ്ങളും തറയും മറ്റ് അഞ്ച് മണ്ഡപങ്ങളും വാതിൽപ്പടികളും നിർമ്മിച്ചുകൊണ്ടിരിക്കുന്ന തെന്നും ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.

Tags: ayodhya temple
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies