തുടർച്ചയായി നടക്കുമ്പോൾ മുട്ടുവേദന അനുഭവപ്പെടാറുണ്ടോ ? ചിലപ്പോൾ വലിയ രോഗങ്ങളുടെ സൂചന; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുടർച്ചയായി നടക്കുമ്പോൾ മുട്ടുവേദന അനുഭവപ്പെടാറുണ്ടോ ? ചിലപ്പോൾ വലിയ രോഗങ്ങളുടെ സൂചന; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 04:07 pm IST
FacebookTwitterWhatsAppTelegram

എല്ലാ പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് മുട്ടുവേദന. രാവിലെ കിടക്കയിൽ നിന്ന എഴുന്നേൽക്കുമ്പോൾ മുതൽ ചിലർക്കിത് അനുഭവപ്പെടാറുണ്ട്. അൽപദൂരം നടക്കുകയോ പടികൾ കയറുകയോ ചെയ്യുമ്പോഴാണ് വേദന വീണ്ടും കൂടുന്നത്. ഇത് കാരണം സമാധാനത്തോടെ ഒരു ജോലി ചെയ്യാനോ ആഘോഷങ്ങളിൽ പങ്കെടുക്കാനോ പലർക്കും സാധിക്കാറില്ല.

പരിക്കിന്റെ ഫലമായോ, സന്ധിവാതം, അണുബാധ തുടങ്ങിയവ മൂലമാണ് മുട്ടുവേദന അനുഭവപ്പെടുന്നത്. ഇത് ചികിത്സിക്കാതിരിക്കുന്നതോടെ വേദനയും വർദ്ധിക്കും. ചിലർക്ക് മുട്ടുവേദന പെട്ടെന്ന് ഭേദമാകും, എന്നാൽ മറ്റ് ചിലർക്ക് ഫിസിയോതെറാപ്പി പോലുള്ള ചികിത്സ ആവശ്യമാണ്. നാട്ടുചികിത്സയിലൂടെ മുട്ടുവേദനയ്‌ക്ക് പ്രതിവിധി കാണുന്നവരുമുണ്ട്. എന്നാൽ ചിലർക്ക് നിർബന്ധമായും സർജറി വേണ്ടിവരും.

മാറാത്ത മുട്ടുവേദന തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണം. വീക്കം, കാഠിന്യം, ചുവപ്പ്, ചൂട്, ബലഹീനത, അസ്ഥിരത, പോപ്പിങ്, ലോക്കിംഗ് (കാൽമുട്ട് മടക്കാനോ നിവർത്താനോ കഴിയാത്ത അവസ്ഥ) തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്.

മുട്ട് വേദന മൂർച്ഛിക്കാതിരിക്കാൻ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം കൂടുമ്പോൾ മുട്ടിന്റെ ഘടനയിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഘടനയിൽ വ്യത്യാസമുണ്ടോയെന്ന് ഇടയ്‌ക്കിടെ പരിശോധിക്കണം. മുട്ടിന് വളവുണ്ടെങ്കിലും ശ്രദ്ധിക്കണം.

നടക്കാനോ, പടികൾ കയറാനോ, ഇറങ്ങാനോ ഉള്ള ബുദ്ധിമുട്ടെല്ലാം മുട്ടിന്റെ ചലനം പരിമിതമാക്കുന്ന അവസ്ഥയാണ്. ഈ വിഷമതകൾ നേരിടുന്നുവെങ്കിൽ തീർച്ചയായും കരുതലെടുക്കണം. ശരീരം വേദന അനുഭവപ്പെടുമ്പോൾ വേദനസംവാരികൾ ഉപയോഗിക്കുന്നത് സാധാരണയാണ്. എന്നാൽ വേദനസംഹാരികൾ ഉപയോഗിച്ചിട്ടും വേദന മാറിയില്ലെങ്കിൽ ഉറപ്പായും പരിശോധന നടത്തണം.

പെട്ടെന്നുള്ള മുട്ടുവേദന മാറ്റാനായി ഐസ്പാക്ക്, ചൂടുപിടിക്കൽ എന്നീ മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഐസ്‌ക്യൂബുകൾ ഒരു തുണിയിൽ കെട്ടി വേദനയുള്ള ഭാഗത്ത് അമർത്തിവെക്കുന്നതാണ് ഐസ്പാക്ക്. നീരുണ്ടെങ്കിൽ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഇത്. കാൽമുട്ടിന് നീരില്ലെങ്കിൽ തുണി ചൂടുവെള്ളത്തിൽ മുക്കിയോ ഹോട്ട്ബാഗ് ഉപയോഗിച്ചോ ചൂടുപിടിക്കാം.

Tags: HealthKnee Pain
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies