തിരുവനന്തപുരം: രാഷ്ട്രീയമായി കടന്നാക്രമിക്കുന്ന സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കും മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയ്ക്കെതിരായ തെളിവുകൾ നാളെ പുറത്ത് വിടുമെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രി നിർദ്ദേശിച്ചതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു. ചരിത്ര കോൺഗ്രസിൽ നടന്ന ആക്രമണത്തിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലമാണെന്നാണ് ഗവർണറുടെ ആരോപണം. ഇതിന് തെളിവായി നാളെ വീഡിയോ പുറത്ത് വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർവ്വകലാശാല പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന് പറഞ്ഞു. എന്നാൽ സർക്കാർ ഉറപ്പുകൾ ലംഘിക്കുകയാണ് ചെയ്യുന്നത്.മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നൽകിയ കത്തുകളും നാളെ പുറത്തുവിടും. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നുവെന്നും ഗവർണർ പറഞ്ഞു.
Comments