ഹൃദയാഘാതവും ഹൃദയസ്തംഭനം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെങ്കിലും ഭൂരിഭാഗം ആളുകൾക്കും ഇത് അനുഭവപ്പെടുന്നത് പകൽ സമയത്താണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ഇങ്ങനെ പകൽ സമയങ്ങളിൽ ഹൃദയാഘാതങ്ങൾ അനുഭവപ്പെടാനുള്ള കാരണം എന്താണെന്നും വിശദീകരിക്കുന്നുണ്ട്. നമ്മുടെ ശരീരത്തെ തന്നെയാണ് ഇതിന് കുറ്റപ്പെടുത്തേണ്ടത് എന്ന് പറഞ്ഞാൽ തെറ്റില്ല.
ബ്രിഗാമും വനിതാ ആശുപത്രിയും ഒറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനമനുസരിച്ച്, നമ്മുടെ ശരീരം സൈറ്റോകൈനിൻ പുറപ്പെടുവിക്കുകയും, അത് ക്രമമില്ലാത്ത ഹൃദയമിടിപ്പിന് കാരണമാകുകയും പെട്ടെന്ന് ഹൃദയ സ്തംഭനം ഉണ്ടാകാനുളള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ദിവസം മുഴുവനും സിർക്കാഡിയൻ സിസ്റ്റത്തിന്റെ പ്രവർത്തനം കൂടിയും കുറഞ്ഞുമിരിക്കും. നിങ്ങളുടെ തലച്ചോറിലെയും രക്തത്തിലെ കോശങ്ങളിലെയും ചില രാസവസ്തുക്കൾ വർദ്ധിക്കാനും കുറയാനും ഇത് കാരണമാകും എന്ന് ബ്രിഗാമിലെ മെഡിക്കൽ ക്രോണോബയോളജി പ്രോഗ്രാം, ഡയറക്ടർ ഡോ.ഫ്രാങ്ക് സ്കീർ പറഞ്ഞു.
മിക്കഹൃദയസ്തംഭനങ്ങളും പുലർച്ചെ 4 നും 10 നും ഇടയിലാണ് സംഭവിക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ ഒട്ടിപ്പിടിക്കുന്ന സമയമാണ് ഇത്. അഡ്രീനൽ ഗ്രന്ഥിയും ഇതിന് കാരണമാണ്.
കൊറോണറി ഹൃദ്രോഗമാണ് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ വരാനുള്ള പ്രധാനകാരണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതും ഇതിന് കാരണമാണ്.
നെഞ്ച് വേദന, നെഞ്ചിൽ ഭാരവും സമ്മർദ്ദവും, ഓക്കാനം, ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറ് വേദന, ശ്വാസതടസ്സം, പെട്ടെന്ന് വിയർക്കൽ, പെട്ടെന്നുള്ള ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
Comments