90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിക്ക് ഇന്ത്യ വേദിയാകും; കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ സമയ ചക്രം ലോഗോയാക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിക്ക് ഇന്ത്യ വേദിയാകും; കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ സമയ ചക്രം ലോഗോയാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 05:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 195 രാജ്യങ്ങളിൽ നിന്നുള്ള നിയമപാലകർ പങ്കെടുക്കുന്ന 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയിൽ ഒഡിഷയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ സമയ ചക്രം ലോഗോയാക്കും. ഒക്‌ടോബർ 18ന് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പതിമൂന്നാം നൂറ്റാണ്ടിൽ പണിതീർത്ത സൂര്യക്ഷേത്രത്തിന്റെ രഥചക്രം പരിപാടിക്ക് പ്രചോദനം നല്കുന്നതിനാലാണ് തിരഞ്ഞെടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

1997ലാണ് ഇന്ത്യയിൽ അവസാനമായി ഇന്റർപോൾ ജനറൽ അസംബ്ലി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികത്തിൽ പൊതുസമ്മേളനം രാജ്യത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ഓഗസ്റ്റ് 30 ന് അന്നത്തെ ഇന്റർപോൾ സെക്രട്ടറി ജനറൽ ആയിരുന്ന ജർഗൻ സ്റ്റോക്കുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് പൊതുസമ്മേളനം വീണ്ടും സംഘടിപ്പിക്കാനുള്ള അവസരം ഇന്ത്യയെ തേടിയെത്തിയത്.

മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തിൽ സൈബർ കുറ്റകൃത്യങ്ങൾ, ഇൻറർനെറ്റിൽ പ്രചരിക്കുന്ന കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ, കാണാതായവർ, ഭീകരവാദം എന്നിവയ്‌ക്ക് പുറമെ രാജ്യത്തിന് പുറത്ത് ഒളിവിൽ കഴിയുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിൽ പോലീസുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടക്കും.

അക്രമ സംഭവങ്ങളും കൊടും കുറ്റവാളികളെ കണ്ടെത്തുന്നതിനായി വ്യക്തമായ ആധുനിക സാങ്കേതിക വിദ്യയുടെ ക്രമീകരണങ്ങളെ കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. റെഡ് നോട്ടീസ് പോലുള്ള കളർ കോഡ് നോട്ടീസുകൾ ഉപയോഗിച്ച് ഒളിച്ചോടിയവരെ ട്രാക്ക് ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനാവശ്യമായ രേഖകൾ സംയുക്തമായി ശേഖരിക്കും. ഇതിന്റെ ഭാഗമായി വിരലടയാളം, ഡിഎൻഎ, മോഷ്ടിച്ച മോട്ടോർ വാഹനങ്ങൾ, തോക്കുകൾ, മോഷ്ടിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായ യാത്രാ രേഖകൾ എന്നിവയുടെ ഡാറ്റാബേസ് പട്ടിക തയ്യാറാക്കും.

ഇന്റർപോൾ സമ്മേളനം ഇന്ത്യയുടെ ചരിത്രത്തിലെ നിർണ്ണായക സംഭവമായി മാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തിന്റെ സാങ്കേതിക വിദ്യകളിൽ വൻ കുതിച്ചു കയറ്റം നടത്താൻ ഇതിലൂടെ സാധിക്കും. കൂടാതെ ലോകത്തെ നിരവധി രാഷ്‌ട്രങ്ങളിലെ സാങ്കേതിക വിദ്യകളെ മനസ്സിലാക്കാനും അവരുടെ പ്രവർത്തന സംവിധാനത്തെ അടുത്തറിയാനും ഇതിലൂടെ കഴിയുമെന്ന് അറിയിച്ചു.

Tags: Narendra Modiinterpol
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies