കുത്താൻ വരുന്ന കൊതുകിനോട് വേദം ഓതീട്ട് കാര്യമില്ല; കൊതുകിനെ തുരത്താൻ ചില വഴികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുത്താൻ വരുന്ന കൊതുകിനോട് വേദം ഓതീട്ട് കാര്യമില്ല; കൊതുകിനെ തുരത്താൻ ചില വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 06:49 pm IST
Facebook
Twitter
WhatsAppTelegram

കൊതുകു ശല്യം ഒഴിവാക്കാൻ വഴികൾ തേടുന്നവരാണ് നമ്മൾ എല്ലാവരും. മഴക്കാലത്താണ് കൊതുകുകളുടെ ശല്യം രൂക്ഷമാകുന്നത്. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, മലേറിയ എന്നിങ്ങനെ കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. വീടുകളിൽ നിന്നും അവയെ അകറ്റാൻ പഠിച്ച പതിനെട്ട് പണിയും നമ്മൾ പ്രയോഗിക്കും. എന്നാൽ വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊതുകുകളുടെ വ്യാപനം നമുക്ക് തടയാൻ സാധിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം,

കൊതുകുകളെ തടയാൻ ആദ്യം ചെയ്യേണ്ടത് അവ വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നതാണ്. കെട്ടി കിടക്കുന്ന വെള്ളം, മലിനജലം, ചിരട്ടകളിലും പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലുമൊക്കെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ എന്നിവ ഒഴിവാക്കുക. വീടും പരിസരവും വൃത്തിവയായി സൂക്ഷിച്ചാൽ തന്നെ വലിയ ഒരു ശതമാനം കൊതുകുകളുടെ ശല്യം ഒഴിവാക്കാം. കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡുകളുമടക്കമുള്ളവ കൊതുകു വലകൾ ഉപയോ​ഗിച്ച് മറയ്‌ക്കുക. വെളുപ്പാൻ കാലത്തും സന്ധ്യ സമയങ്ങളിലും ജനാലകളും വാതിലുകളും തുറന്നിടുന്നത് ഒഴിവാക്കുക. വീടുകളിൽ കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ നിർബന്ധമായും കൊതുകു വലകൾ ഉപയോ​ഗിക്കുക.

വെളുപ്പാൻകാലത്തും സന്ധ്യയ്‌ക്കുമാണ് കൂടുതലും കൊതുകൾ ശല്യം വ്യാപകമാകുന്നത്. ഈ സമയങ്ങളിൽ സാമ്പ്രാണി, കുന്തിരിക്കം, തുളസിയില എന്നിവ പുകയ്‌ക്കുക. വീടും പരിസരവും ഫോഗിങ് ചെയ്തും കൊതുകിനെ തുരത്താം. കർപ്പൂരത്തിനൊപ്പം ആര്യവേപ്പില കൂടി ഉണക്കി കത്തിച്ചാൽ കൊതുക് വരില്ല.

കൊതുകു കടിയേൽക്കാതിരിക്കാൻ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നത് നല്ലതാണ്. വേപ്പില എണ്ണ ശരീരത്ത് പുരട്ടുന്നത് കൊതുക് കടിക്കാതിരിക്കാൻ സഹായിക്കും.

ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്‌ക്കുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. അതുപോലെതന്നെ, നാരങ്ങയും ഗ്രാമ്പൂവും കറുവപ്പട്ടയും ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം റൂമിൽ സ്പ്രേ ചെയ്താൽ കൊതുക് ശല്യം ഉണ്ടാവില്ല. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം.

വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയാത്ത തരത്തിലുള്ളതാണെങ്കിൽ അവിടെ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.

Tags: MOSQUITOES
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies