ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് എല്ലാ ദിവസവും പഴങ്ങൾ കൊണ്ടും പച്ചക്കറി കൊണ്ടുമുള്ള ജ്യൂസുകളും കുടിക്കാൻ വിദഗ്ധർ പറയുന്നു. അതോടൊപ്പം, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ, എയറേറ്റഡ് പാനീയങ്ങൾ, പഞ്ചസാര എന്നിവയുടെ ഉപഭോഗം കുറച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി നയിക്കേണ്ടതും പ്രധാനമാണ്. ആരോഗ്യ സംരക്ഷണത്തിന് പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്ന മൂന്ന് പ്രധാന ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം,
തുളസി ജ്യൂസ്,
തുളസി ജ്യൂസ് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ആസ്ത്മ, വിട്ടു മാറാത്ത ചുമ, ജലദോഷം, സൈനസ് പ്രശ്നങ്ങൾ, അസിഡിറ്റി, പനി തുടങ്ങിയ വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് തുളസി. കറുത്ത തുളസിയുടെ ഇലകളിൽ പച്ച തുളസിയിലേക്കാൾ കൂടുതൽ ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു.
തണ്ണിമത്തൻ ജ്യൂസ്,
തണ്ണിമത്തൻ ജ്യൂസിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. വെള്ളം കെട്ടിനിൽക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ ഉപ്പ്, പഞ്ചസാര, മൈദ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും തണ്ണിമത്തൻ ജ്യൂസ് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ആരോഗ്യ വിദഗ്ധർ പറയുന്നു.
കാരറ്റ് ജ്യൂസ്,
കാരറ്റ് ജ്യൂസിൽ കാൽസ്യം, വിറ്റാമിൻ എ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. കാരറ്റ് ജ്യൂസ് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ആരോഗ്യകരമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ക്യാരറ്റ് ജ്യൂസിന്റെ ഗുണങ്ങൾ പലവിധമാണ്. നാഡീവ്യൂഹം, ചർമ്മം, മുടി, രക്തം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. വിശപ്പ് വർദ്ധിപ്പിക്കുന്നതിനും കാരറ്റ് വളരെയധികം സഹായകമാണ്.
Comments