കൊൽക്കത്ത: പശ്ചിമബംഗാളിൽ മമതയെ വീണ്ടും വിറപ്പിച്ച് ബിജെപി. നന്ദിഗ്രാം സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തകർത്തിരിക്കുകയാണ് ബിജെപി. 12 ൽ 11 സീറ്റും നേടിയാണ് ബിജെപി വിജയതേരോട്ടം നടത്തിയത്.
തൃണമൂൽ കോൺഗ്രസ് ഏറെക്കാലമായി കൈവശം വെച്ച് അടക്കി ഭരിച്ചിരുന്ന കർഷക സഹകരണസ്ഥാപനം പിടിച്ചെടുത്തുകൊണ്ടാണ് ബിജെപി മമതയ്ക്ക് ചുട്ടമറുപടി നൽകിയിരിക്കുന്നത്. ആകെ കിട്ടിയ ഒരു സീറ്റ് ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് തൃണമൂലിന് നേടാനായതെന്നതും മമതയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതബാനർജിയെ നിലംപരിശാക്കിയാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിജയിച്ച് കയറിയത്.
കനത്ത പരാജയം നേരിടേണ്ടി വന്നെങ്കിലും ബിജെപി പുറത്തുനിന്നുള്ളവരെ എത്തിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന വ്യാജകഥയുണ്ടാക്കുകയാണ് തൃണമൂൽ കോൺഗ്രസ്. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ഏകാധിപത്യ പ്രവണയ്ക്കെതിരായി ജനങ്ങളെഴുതിയ വിധിയാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.
Comments