ഗവർണ്ണർ ആർഎസ്എസ് ആയാൽ ആരോട് പോയി പരാതി പറയും?; മുഖ്യമന്ത്രി ഉടായിപ്പ് നിലവിളി അവസാനിപ്പിക്ക്; ചോദ്യം അവേശേഷിക്കുന്നു, ഉത്തരം പറയണമെന്ന് സന്ദീപ് വാചസ്പതി- Pinarayi Vijayan, Arif Mohammad Khan, RSS, Sandeep Vachaspati
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണ്ണർ ആർഎസ്എസ് ആയാൽ ആരോട് പോയി പരാതി പറയും?; മുഖ്യമന്ത്രി ഉടായിപ്പ് നിലവിളി അവസാനിപ്പിക്ക്; ചോദ്യം അവേശേഷിക്കുന്നു, ഉത്തരം പറയണമെന്ന് സന്ദീപ് വാചസ്പതി- Pinarayi Vijayan, Arif Mohammad Khan, RSS, Sandeep Vachaspati

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 10:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ​ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ ​രാഷ്‌ട്രീയ വിമർശനവുമായി എത്തുന്ന ഇടതുപക്ഷത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ​ഗവർണർ ആർഎസ്എസ് ആണെന്നും ആർഎസ്എസ് രാഷ്‌ട്രീയം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്റെ ശക്തമായ നടപടികൾക്ക് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും കമ്യൂണിസ്റ്റ് നേതാക്കളും വിമർശിച്ചത്. എന്നാൽ ഇനിയെങ്കിലും ഈ പല്ലവി നിർത്തി ​ഗവർണർ ഉന്നയിച്ച വിഷയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.

ഇനിയെങ്കിലും ഈ പല്ലവി നിർത്താറായില്ലേ. ഗവർണ്ണർ ആർഎസ്എസ് ആണ് പോലും. പഞ്ചായത്തംഗം മുതൽ രാജ്യത്തിന്റെ പ്രസിഡൻ്റും പ്രധാനമന്ത്രിയും വരെ ആർഎസ്എസ്സുകാർ ആയ കാലത്താണ് ഗവർണ്ണർ ആർഎസ്എസ് ആണെന്ന് പറഞ്ഞ് നിലവിളിക്കുന്നതെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിച്ചു. ഗവർണ്ണർ ആർഎസ്എസ് ആയതിനെതിരെ എവിടെ പരാതി പറയും. ഗവർണറെ നിയമിച്ച രാഷ്‌ട്രപതിയോടോ, അതോ ശുപാർശ ചെയ്ത കേന്ദ്ര മന്ത്രിസഭയോടോ. കോടതിയിൽ പോകാമെന്ന് വെച്ചാൽ അവിടെയും ഉണ്ടാകും ‘സംഘി’കളായ ജഡ്ജിമാർ. അപ്പോ പിന്നെ കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ കുറെ രോദിക്കാമെന്നും മണ്ടന്മാരായ അണികൾ തൊണ്ട കീറി കൂടെ കരയും എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലായെന്നും സന്ദീപ് വാചസ്പതി വിമർശിച്ചു.

ഗവർണ്ണർ ആരാണ് എന്നതല്ല, അദ്ദേഹം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി ഉണ്ടോ എന്നതാണ് വിഷയം. ഗവർണ്ണറുടെ രാഷ്‌ട്രീയം ചികയലല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ മുൻ അദ്ധ്യാപകൻ കൂടിയായിരുന്ന എംഎൻ വിജയൻ മാഷ് പറഞ്ഞ ഒരു കാര്യം പറയാം.” കുഴപ്പം പിടിച്ച ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് ഇറക്കി വിട്ടാലും, ചോദ്യം ക്ലാസിൽ തന്നെ അവശേഷിക്കും”. അതുകൊണ്ട് മുഖ്യമന്ത്രി ഉടായിപ്പ് നിലവിളി അവസാനിപ്പിച്ച് ചോദ്യത്തിന് ഉത്തരം പറയണമെന്നും മലയാളികൾക്ക് കേൾക്കേണ്ടത് അതാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

 

Tags: RSSPinarayi Vijayansandeep vachaspatiArif Mohammad Khan
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies