ധാരാവി പുനർവികസന പദ്ധതിക്ക് അംഗീകാരം നൽകി ഷിൻഡെ സർക്കാർ; കൂടുതൽ ഇളവുകൾ വാഗ്ദാനം ചെയ്ത് പുതിയ ലേലം വിളിക്കും-Dharavi redevelopment project
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധാരാവി പുനർവികസന പദ്ധതിക്ക് അംഗീകാരം നൽകി ഷിൻഡെ സർക്കാർ; കൂടുതൽ ഇളവുകൾ വാഗ്ദാനം ചെയ്ത് പുതിയ ലേലം വിളിക്കും-Dharavi redevelopment project

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 08:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി ക്ലസ്റ്ററുകളിലൊന്നായ ധാരാവിയുടെ പുനർവികസനത്തിനായി പുതിയ ലേലം ക്ഷണിക്കാൻ മഹാരാഷ്‌ട്ര സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. റെയിൽവേയിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമി പദ്ധതിയിൽ ഉൾപ്പെടുത്താനും ഡെവലപ്പർമാർക്കായി കൂടുതൽ ഇളവുകൾ നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ധാരാവിയുടെ പുനർവികസനത്തിനുള്ള പദ്ധതി പുനർടെൻഡർ ചെയ്ത് പദ്ധതിക്ക് അധിക ഇളവ് നൽകി നടപ്പാക്കാനുള്ള അനുമതി മന്ത്രിസഭാ യോഗത്തിൽ എടുത്തതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

2020 ഒക്ടോബറിൽ ഉദ്ധവ് സർക്കാർ രണ്ട് പതിറ്റാണ്ടിലേറെയായി പരിഗണനയിലുളള പുനർവികസന പദ്ധതിക്കായുള്ള ടെൻഡർ റദ്ദാക്കി. 600 ഏക്കറിൽ പരന്നുകിടക്കുന്ന ധാരാവി, മരുന്നുകൾ, തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കുന്ന നിരവധി ചെറുകിട, അസംഘടിത വ്യവസായങ്ങളുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഏകദേശം 1 ദശലക്ഷം ജനസംഖ്യയുള്ള, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരികളിലൊന്നാണ് ധാരാവി. കൊറോണ മഹാമാരി ചേരിയെ മോശമായി ബാധിച്ചു.

സെൻട്രൽ മുംബൈയിൽ സ്ഥിതിചെയ്യുന്ന ധാരാവി മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിന്റെ വാണിജ്യ കേന്ദ്രത്തിനും ദക്ഷിണ മുംബൈയ്‌ക്കും സമീപമാണ്. കഴിഞ്ഞ മാസം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പദ്ധതിയുടെ അവലോകനം നടത്തി, വരും ദിവസങ്ങളിൽ പ്രദേശത്തിന്റെ പുനർവികസനം ട്രാക്കിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ”കോവിഡ് രോഗം മൂലമുണ്ടായ സാഹചര്യവും മൊത്തത്തിലുള്ള വിപണി മാന്ദ്യവും കണക്കിലെടുത്ത്, ടെൻഡറിന്റെ നിബന്ധനകളും വ്യവസ്ഥകളും പരിഷ്‌കരിക്കുകയും ഏകദേശം 45 ഏക്കർ റെയിൽവേ ഭൂമി പദ്ധതിയിൽ ഉൾപ്പെടുത്താൻ അനുമതി നൽകുകയും ചെയ്യും,” മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

സ്പെഷ്യൽ പർപ്പസ് കമ്പനി മാതൃകയിലായിരിക്കും പുനർവികസന പദ്ധതി ഏറ്റെടുക്കുക. റെയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി മുഖേന റെയിൽവേ ഭൂമി കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള നിബന്ധനകളും വ്യവസ്ഥകളും ഇതിൽ അടങ്ങിയിരിക്കുമെന്ന് സിഎംഒ അറിയിച്ചു. നിർദിഷ്ട ധാരാവി പുനർവികസന പദ്ധതിക്ക് ഏകദേശം 28,000 കോടി രൂപയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. രണ്ട് ഡെവലപ്പർമാർ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ ലേലങ്ങൾ ഒഴിവാക്കുകയായിരുന്നു.

 

Tags: MAHARASHTRADHARAVIമഹാരാഷ്ട്ര
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies