ഇടുക്കി : ഹർത്താലിന്റെ പേരിൽ ഇടുക്കിയിൽ അക്രമം അഴിച്ചുവിട്ട 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ . കടയടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . അടിമാലി പോലീസാണ് ഇരുമ്പുപാലത്ത് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
ഇതിന് പുറമെ കണ്ണൂരിൽ 25 പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിരവധി പേരെയാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. കണ്ണൂരിൽ 2 , ഈരാറ്റുപേട്ടയിൽ 100 , കോഴിക്കോട് 10 എന്നിങ്ങനെയാണ് നിലവിൽ പുറത്ത് വരുന്ന കരുതൽ തടങ്കൽ പാർപ്പിച്ചിരിക്കുന്നവരുടെ കണക്കുകൾ.
ഹർത്താലിന്റെ പേരിൽ സംസ്ഥാനത്തിന് വൻ നാശനഷ്ടമാണ് പോപ്പുലർ പ്രണ്ട് പ്രവർത്തകർ ഉണ്ടാക്കുന്നത്. പലയിടത്തും വാഹനങ്ങൾക്ക് നേരെ വ്യാപകമായ കല്ലേറ് ഉണ്ടായി. ഇതിന് പുറമെ തിരുവനന്തപുരം,ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. സർവ്വീസ് നടത്താൻ പോലീസ് സഹായം തേടാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവ്വീസുകൾ തുടരാനും തീരുമാനമുണ്ട്.
Comments