തിരുവനന്തപുരം : യുവാവിനെ വടിവാളുകൊണ്ട് വെട്ടി.വർക്കല ചെറുകുന്നം സ്വദ്ദേശി ബാലു (22 ) നാണ് വെട്ടേറ്റത്. കാമുകിയുടെ പിതാവ് ജയകുമാറാണ് ബാലുവിനെ വടിവാളുകൊണ്ട് വെട്ടിയത്. പ്രതി അജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വർക്കല ബിഎസ്എൻഎൽ എക്സ്ചേഞ്ച് ഓഫീസിന് സമീപമാണ് സംഭവം നടന്നത്.
തലയിലും മുതുകിലുമാണ് യുവാവിന് വെട്ടേറ്റത്. ജയകുമാറും ബാലുവും അയൽവാസികളാണ്. പ്രതിയുടെ മകളും യുവാവുമായി ഇഷ്ടത്തിലായിരുന്നു. ഇത് അറിഞ്ഞതിന് പിന്നാലെയാണ് പ്രതി ബാലുവിനെ വെട്ടി പരിക്കേൽപ്പിച്ചത്.
അതേസമയം പെൺകുട്ടിയുമായി യുവാവ് നാട് വിടാൻ ശ്രമിച്ചിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.ആയുധവുമായി എത്തിയ ബാലു പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചു. ഇതിന് പിന്നാലെ രക്ഷപ്പെടാൻ ജയകുമാർ വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് ബാലുവിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്. യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Comments