കുട്ടികളുടെ ക്യൂട്ടായ വീഡിയോ കാണാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. സമൂഹമാദ്ധ്യമങ്ങളിൽ അത്തരം വീഡിയോകൾ ധാരാളം പ്രത്യക്ഷപ്പെടാറുണ്ട്. കുരുന്നുകളുടെ കുസൃതികളും കുറുമ്പും കണ്ടിരുന്നാൽ തന്നെ ഹൃദയം നിറയും. ഇപ്പോൾ അത്തരമൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്. അമേരിക്കൻ സ്വദേശിനിയായ ഒരു അമ്മയാണ് തന്റെ കുറുമ്പിയായ മകളുടെ കുസൃതി നിറഞ്ഞ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
അമേരിക്കൻ സ്വദേശിനിയായ വാലൻറീന എന്ന കുരുന്നാണ് വീഡിയോയിലെ താരം. വാലൻറീനയ്‌ക്ക് പത്ത് മാസം പ്രായമുള്ളപ്പോൾ അമ്മ പകർത്തിയ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ കൈയിൽ കിട്ടിയ ഒരു നോട്ടീസ് വായിലാക്കി ചവയ്‌ക്കാൻ ശ്രമിക്കുകയാണ് കുട്ടി. ഇത് അമ്മ തടയുന്നതും വീഡിയോയിൽ കാണാം. നോട്ടീസ് കഴിക്കാൻ ശ്രമിക്കുമ്പോൾ കഴിക്കരുതെന്ന് പറഞ്ഞ് അമ്മ അത് തട്ടി മാറ്റുന്നു.
സംസാരിച്ചു തുടങ്ങാൻ പ്രായമായില്ലെങ്കിലും നോട്ടീസ് തനിക്ക് വേണമെന്ന് തന്നാലാവും വിധം അമ്മയോട് ആവശ്യപ്പെടുന്ന കുറുമ്പത്തിയുടെ വീഡിയോ കണ്ടിരിക്കാൻ രസകരമാണ്. പേപ്പർ തിരികെ കൊടുക്കാൻ കുറുമ്പിയ്‌ക്ക് ഭാവമില്ല. എന്നാൽ പേപ്പർ കഴിക്കാൻ അമ്മ ഒരു തരത്തിലും സമ്മതിക്കില്ല എന്ന് ഉറപ്പായതോടെ കുട്ടി കരയുന്നതും കാണാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൈറലായത്.















