എറണാകുളം : ഭീകര സംഘടനയായ അൽഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലർ ഫ്രണ്ടിന് ലഭിച്ചെന്ന് എൻഐഎ. തുർക്കിയിലെ അൽഖ്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹുമാനറ്റേറിയൻ റിലീഫ് വഴിയാണ് സഹായങ്ങൾ ലഭിച്ചത്. ഇതിന്റെ ഭാഗമായി സംഘടനയുടെ നേതാക്കളുമായി പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുൽ റഹ്മാൻ, പ്രൊഫ പി കോയ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു വർഷം മുൻപ് ഇസ്താംബൂളിൽ എത്തി ആയിരുന്നു കൂടിക്കാഴ്ച.
ഇതിന്റെ തെളിവുകൾ എൻഐഎയ്‌ക്ക് ലഭിച്ചു. ആശയ വിനിമയത്തിന്റെയും സാമ്പത്തിക സഹായത്തിന്റെയും തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. അൽ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം പോപ്പുലർ ഫ്രണ്ട് നേതാക്കൾ സ്വീകരിച്ചെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനം വാഗ്ദാനം ചെയ്താണ് പോപ്പുലർ ഫ്രണ്ട് സാമ്പത്തിക സഹായം സ്വീകരിച്ചിരിക്കുന്നത്.
ഇതിന് പുറമെ പിഎഫ്ഐ തുർക്കിക്ക് വേണ്ടി ചാരപ്രവർത്തനം നടത്തി എന്നതിന്റെ സൂചനകളും എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഒന്നിലധികം രാജ്യങ്ങൾ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ഹ്യുമാനിറ്റേറിയൻ റിലീഫ്. എൻജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവർത്തിച്ചുവരുന്നത്.യുദ്ധ മേഖലകളിൽ സന്നദ്ധ സംഘടന പ്രവർത്തനത്തിന്റെ മറവിൽ ആയുധം എത്തിക്കുകയും ഭീകരവാദികൾക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ സംഘടനക്ക് എതിരെ രംഗത്തു വന്നത്.
ലോക രാജ്യങ്ങളിൽ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുർക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ടുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തിയത്. ലോക മുസ്ലീങ്ങളുടെ തലവനായി മാറി തുർക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥപിക്കലാണ് എർദോഗന്റെ ലക്ഷ്യം. ഇന്ത്യയിൽ തുർക്കിക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും മുസ്ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലർ ഫ്രണ്ടിനെ ഉപയോഗപ്പെടുത്താനാണ് എർദോഗൻ ലക്ഷ്യമിടുന്നത്.
Comments