കണ്ണൂർ : യുവമോർച്ച നേതാവിനെ ഭീഷണിപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെതിരെ കേസ്. കണ്ണൂരിലാണ് സംഭവം. എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാറൂൺ കടവത്തൂരിന് എതിരെയാണ് കേസ്.
യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി കെവി സ്മിതേഷിനെയാണ് ഭീഷണിപ്പെടുത്തിയത്. ഹർത്താലിനെതിരെ സ്മിതേഷ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ ഭീഷണിയുമായി ഹാറൂൺ രംഗത്തെത്തിയത്.
Comments