പരമ്പര തൂത്തുവാരി സഞ്ജുവിന്റെ കീഴിൽ ഇന്ത്യ എ ടീം ; ന്യൂസിലാന്റിനെ തകർത്തത് 106 റൺസിന്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര തൂത്തുവാരി സഞ്ജുവിന്റെ കീഴിൽ ഇന്ത്യ എ ടീം ; ന്യൂസിലാന്റിനെ തകർത്തത് 106 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 05:53 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ന്യൂസിലാന്റ് എ ടീമിനെ മൂന്നാം മത്സരത്തിലും തകർത്ത് ഇന്ത്യൻ യുവനിര. ആദ്യ രണ്ടു മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിയ സഞ്ജുവും കൂട്ടരും മൂന്നാം മത്സരം 106 റൺസിന്റെ ഗംഭീര ജയത്തോടെ സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 284 റൺസെടുത്തപ്പോൾ ന്യൂസിലാന്റ് എ ടീം 39-ാം ഓവറിലെ മൂന്നാമത്തെ പന്തിൽ 178 റൺസിൽ എല്ലാവരും പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ ഡെയ്ൻ ക്ലെവർ 83 റൺസുമായി ശക്തമായി പ്രതിരോധിച്ചെങ്കിലും മറ്റാർക്കും മുപ്പതു റൺസ് പോലും എടുക്കാനായില്ല. ആറ് ബാറ്റർമാർ രണ്ടക്കം തികയ്‌ക്കാതെ പുറത്തായി.

നാല് വിക്കറ്റുകൾ വീഴ്‌ത്തിയ രാജ് ബാവയാണ് ന്യൂസിലാന്റിന്റെ തകർച്ച വേഗത്തിലാക്കിയത്. രാഹുൽ ചാഹറും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോൾ ഋഷി ധവാനും രാഹുൽ ത്രിപാഠിയും ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നിരയിൽ മുന്നിൽ നിന്ന് നയിച്ച നായകൻ സഞ്ജു 54 റൺസ് നേടി ടോപ് സ്‌കോററായി. 68 പന്തിൽ ഒരു ഫോറും രണ്ടു സിക്സറുമടക്കമാണ് സഞ്ജു അർദ്ധസെഞ്ച്വറി നേടിയത്.  50 റൺസോടെ തിലക് വർമ്മയും മധ്യനിരയിൽ അവസാന ഓവറുകളിൽ തകർത്തടിച്ച് 51 റൺസ് നേടിയ ഷാർദ്ദൂൽ ഠാക്കൂറും  മികച്ച പിന്തുണയാണ് നൽകിയത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies