ആലപ്പുഴ : വനിതാ നേതാവിനെ മർദ്ദിച്ച കേസിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ കേസ്. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് എൻപിസി വനിതാ നേതാവിനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.
ഓഗസ്റ്റ് 23 നാണ് കേസിനാസ്പദമായ സംഭവം. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് വനിതാ നേതാവിനെ കൂട്ടം ചേർന്നാണ് മർദ്ദിച്ചത്. സംസ്ഥാന നിർവ്വാഹ സമിതി അംഗവും മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ആലിസ് ജോസിയെ എംഎൽഎയുടെ നേതൃത്വത്തിൽ വളഞ്ഞിട്ട് ആക്രമിച്ചുവെന്നാണ് പരാതി. ഈ ആക്രമണത്തിനിടെ ആലിസ് ജോസിക്ക് കാലിന് പരിക്കേറ്റു. അന്ന് തന്നെ എംഎൽഎക്കെതിരെ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല.
തുടർന്ന് ഇവർ ആലപ്പുഴ മജിസ്ട്രേറ്റിനെ സമീപിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തോമസ് കെ തോമസ് കൂടാതെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജോബി, സംസ്ഥാന നിർവ്വാഹ സമിതി അംഗങ്ങളായ റഷീദ്, രഘുനാഥ് നായർ, എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Comments