വയനാട് : കൊഴുവണ ജംഗ്ഷൻ മാതൃക ഗ്രാമവും വിവേകാനന്ദ മെഡിക്കൽ മിഷൻ മുട്ടിലും ചേർന്ന് ഹരിതസേനയുടെ നേതൃത്വത്തിൽ സൗജന്യ വൈദ്യ പരിശോധനയും മരുന്നു വിതരണവും നടത്തി. കൊഴുവണ ജംഗ്ഷൻ മാതൃകാ ഗ്രാമം സാംസ്കാരിക നിലയത്തിൽ വച്ചു നടത്തിയ വൈദ്യപരിശോധനയിൽ ആദിവാസികൾ, വൃദ്ധരായവർ, കുട്ടികൾ , നിത്യരോഗികൾ എന്നിങ്ങനെ 150 ൽ കൂടുതൽ രോഗികളാണ് പങ്കെടുത്തത്.
ഉച്ചക്ക് 2 മുതൽ 6 മണിവരെ രോഗികൾക്ക് സൗജന്യമായി ഷുഗർ, പ്രഷർ നോക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഡോ. നിവേദ്യ എംബിഎംഎസ് എംഡി, രോഗികളെ പരിശോധിച്ചു ചികിത്സ നൽകി..
വിവേകാനന്ദ മെഡിക്കൽ മിഷൻ കോ ഓർഡിനേറ്റർ ശ്രീ ഗോപാലൻ, ഹരിതസേന അംഗങ്ങളായ സനിത.പി.കെ, സൗമ്യ, ദീപ നിവാസ്, മിനി ഷാജി, മേരി, അഭീഷ്മ തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.
Comments