തിരുവനന്തപുരം: കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി. നിരോധന ഉത്തരവ് പുറത്ത് വന്നതോടെ സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പേരും മാറ്റി. മാദ്ധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള ‘പിഎഫ്ഐ പ്രസ് റിലീസ്’ എന്ന ഗ്രൂപ്പിന്റെ പേരാണ് ‘പ്രസ് റിലീസ്’ എന്നാക്കി മാറ്റിയത്. രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പല അംഗങ്ങളും ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് അടിച്ച് പോയിരുന്നുവെന്നാണ് വിവരം.
അതേസമയം സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് പോലീസ്. ഓഫീസുകളിലെല്ലാം പോലീസ് എത്തി പരിശോധനകൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ സീൽ ചെയ്യും. കേന്ദ്രസർക്കാരിന്റെ ഉത്തരവ് ലഭിച്ചതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്.പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും.
പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്ര സേനയടക്കം വിന്യസിച്ചിരിക്കുകയാണ്. കനത്ത ജാഗ്രതയിലാണ് സംസ്ഥാനം.
Comments