ഇടുക്കി: പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ. ഇടുക്കി രാമക്കൽമേടിന് സമീപം ബാലൻപിള്ള സിറ്റിയിലായിരുന്നു എസ്ഡിപിഐക്കാർ പ്രതിഷേധ പ്രകടനം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ ഒൻപതോടെയായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി ഒത്ത് കൂടിയത്. 10 ഓളം പേർ സംഘത്തിൽ ഉണ്ടായിരുന്നു. പോപ്പുലർഫ്രണ്ടിനെ അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. ആർഎസ്എസിനെതിരെയും മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോകളും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാവിലെയോടെയായിരുന്നു കേന്ദ്രസർക്കാർ പോപ്പുലർഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിട്ടത്. ദിവസങ്ങളായി രാജ്യവ്യാപകമായി പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തിവരികയാണ്. ഇതിൽ നിന്നും സംഘടനയുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച തെളിവുകൾ ലഭിച്ചതിന് പിന്നാലെയായിരുന്നു നടപടി.
Comments