മുംബൈ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീട് വഖഫ് ബോർഡ് ഭൂമിയിലാണ് ഇരിക്കുന്നതെന്ന് ആരോപിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീഡിയോ വൈറലാകുന്നു. യുവമോർച്ച ദേശീയ സെക്രട്ടറി തജീന്ദർ പാൽ സിംഗ് ബാഗ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കു വെച്ച വീഡിയോയാണ് വൈറലാകുന്നത്.
अम्बानी का घर भी वक़्फ़ बोर्ड की प्रॉपर्टी हैं , हमारी सरकार होती अम्बानी का घर तुड़वा देती । pic.twitter.com/BO3sWVnZ4C
— Tajinder Pal Singh Bagga (@TajinderBagga) September 27, 2022
‘രാജ്യത്തെ അതിസമ്പന്നരിൽ പ്രമുഖനായ മുംബൈ സ്വദേശിയുടെ വീട് നിൽക്കുന്നത് വഖഫ് ബോർഡ് ഭൂമിയിലാണ്. മഹാരാഷ്ട്ര സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. അവിടെ ഞങ്ങളാണ് ഭരിച്ചിരുന്നതെങ്കിൽ, ഞങ്ങൾ അത് പൊളിച്ച് നീക്കുമായിരുന്നു. ആം ആദ്മി പാർട്ടി വഖഫ് ബോർഡിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ്. അവർക്ക് എന്ത് സഹായത്തിനും ഞങ്ങളെ സമീപിക്കാവുന്നതാണ്.‘ മുസ്ലീം പ്രതിനിധികൾ ഇരിക്കുന്ന സദസ്സിൽ കെജ്രിവാൾ ഇപ്രകാരം പ്രസംഗിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കെജ്രിവാളിന്റെ പ്രസംഗം കേട്ട് സദസ്സ് ആവേശപൂർവ്വം കൈയ്യടിക്കുകയും ചെയ്യുന്നുണ്ട്.
2019ൽ ഡൽഹിയിൽ നടന്ന വഖഫ് ബോർഡ് സമ്മേളനത്തിൽ കെജ്രിവാൾ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. വഖഫ് ബോർഡ് അഴിമതിക്കേസിൽ അടുത്തയിടെ അറസ്റ്റിലായ ആം ആദ്മി പാർട്ടി എം എൽ എ അമാനത്തുള്ള ഖാനും വീഡിയോയിൽ കെജ്രിവാളിനൊപ്പം ഉണ്ട്.
എന്നാൽ കെജ്രിവാളിന്റെ വാദം അംബാനി കുടുംബം നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2002ലെയും 2005ലെയും ഭൂമി ഇടപാട് രേഖകളും അവർ പുറത്ത് വിട്ടിരുന്നു.
Comments