ആലപ്പുഴ: ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന വ്യാജേന യുവതിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കോട്ടയം പെരുമ്പായിക്കാട് സ്വദേശി ശരത് ആണ് പിടിയിലായത്.
ഷോർട്ട് ഫിലിമിന്റെ സ്ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ ലോഡ്ജിൽ വിളിച്ചുവരുത്തിയാണ് പീഡനത്തിനിരയാക്കിയത്. കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കായംകുളം പോലീസിന് കൈമാറുകയായിരുന്നു.
കോട്ടയത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഡിവൈഎസ്പി അലക്സ് ബേബി, സിഐ മുഹമ്മദ് ഷാഫി, ഉദയകുമാർ, ശ്രീകുമാർ, ദീപക്,വിഷ്ണു, ഷാജഹാൻ, അനീഷ്, ദീപക് വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments