ലോകകപ്പിനെത്തുന്ന സന്ദർശകർ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം; മാർഗനിർദേശം പുറപ്പെടുവിച്ച് സംഘാടകർ-Qatar Confirms COVID-19 Test Requirements
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിനെത്തുന്ന സന്ദർശകർ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം; മാർഗനിർദേശം പുറപ്പെടുവിച്ച് സംഘാടകർ-Qatar Confirms COVID-19 Test Requirements

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 06:16 pm IST
Facebook
Twitter
WhatsAppTelegram

ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്ന ആരാധകർ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന മുന്നറിയിപ്പുമായി ആതിഥേയ രാഷ്‌ട്രം. കൊറോണ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നിർദേശമെന്ന് സംഘാടകർ അറിയിച്ചു. പതിനെട്ട് വയസ്സിന് മുകളിലുളള സന്ദർശകർ സർക്കാർ നിയന്ത്രിക്കുന്ന എഹ്തെറാസ് ആപ്പ് ഡൗൺലോഡ് ചെയ്യണം.

ആളുകളുടെ ചലനങ്ങളും ആരോഗ്യ നിലയും ട്രാക്ക് ചെയ്യുന്ന ആപ്പാണിത്. എഹ്തെറാസ് ആപ്പിൽ പച്ചച്ചനിറമാണ് കാണിക്കുന്നതെങ്കിൽ കൊറോണയില്ല. അത് പ്രകാരം സ്റ്റേഡിയത്തിലേക്കും പൊതു ഇടങ്ങളിലും പ്രവേശനം അനുവദിക്കും. സന്ദർശകർ നിർബന്ധമായും അംഗീകൃത പരിശോധനാകേന്ദ്രത്തിൽ നിന്ന് 48 മണിക്കൂറിനുളളിൽ എടുത്ത പിസിആർ ടെസ്റ്റിന്റെയോ അല്ലെങ്കിൽ 24 മണിക്കൂർ മുമ്പ് എടുത്ത റാപ്പിഡ് ടെസ്റ്റിന്റെയോ രേഖകൾ ഹാജരാകണം. എന്നാൽ സന്ദർശകരായെത്തുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് സംഘാടകർ വ്യക്തമാക്കി.

നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് അരങ്ങേറുക. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുളള 1.2 ദശലക്ഷം ആരാധകർ ഖത്തറിൽ എത്തുമെന്നാണ് കണക്ക് കൂട്ടൽ. ഖത്തറിൽ ഇറങ്ങുന്നതിന് മുമ്പുള്ള 24 മണിക്കൂറിനുള്ളിൽ നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനകൾ ഔദ്യോഗിക മെഡിക്കൽ സെന്ററുകളിൽ നിന്നാണെങ്കിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. ആരാധകർക്ക് കൊറോണയുടെ ലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഖത്തറിൽ കൂടുതൽ പരിശോധനകൾ ആവശ്യമില്ല.

സെപ്തംബർ 4 മുതൽ ഖത്തറിലെത്തിയ സന്ദർശകർക്ക് ലോകകപ്പ് പൊതു ആരോഗ്യ നയങ്ങൾ ബാധകമാണ്. ഇതിനുപുറമെ പൊതുഗതാഗതങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ദോഹയിലും സമീപമുളള എട്ട് സ്റ്റേഡിയങ്ങളിലും പ്രവേശിക്കാനുളള സബ്‌വേകളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി 2020 മുതൽ ശേഖരിച്ച കണക്കുകൾ പ്രകാരം ഖത്തറിൽ 4,50,000 കൊറോണ കേസുകൾ സ്ഥിരീകരിച്ചു. 682 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ ജനസംഖ്യ ഏകദേശം 2.5 മില്ല്യൺ ആണ്. അതിൽ ഖത്തർ പൗരന്മാർ 3,50,000 പോരാണ്.

രാജ്യത്ത് ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർ കൊറോണ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. കൊറോണ പോസിറ്റീവ് ആകുന്നവർ പൊതുജന ആരോഗ്യ മാർഗനിർദേശപ്രകാരം ഐസൊലേഷനിൽ കഴിയണമെന്നും സംഘാടകർ അറിയിച്ചു.

Tags: fifa world cupANTIGEN TESTqatar 2022ഖത്തർ
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies