കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. വീടിന്റെ തറ തുരന്ന് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്. കാണാതായ ആലപ്പുഴ സ്വദേശിയുടെ ബൈക്ക് സമീപത്തെ തോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു
ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന 40കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ഏതാനും ദിവസങ്ങൾക്ക് മുൻപ് നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ തൃക്കൊടിത്താനത്ത് തോട്ടിൽ നിന്ന് ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുകുമാറിനെ കൊലപ്പെടുത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചത്.
സഹോദരീ ഭർത്താവ് തന്നെയാണ് കൊലപാതകം നടത്തിയത് എന്ന വിവരവും പോലീസിന് കിട്ടി. കൊന്നതിന് ശേഷം മൃതദേഹം അയാളുടെ വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്ന വിവരമാണ് ഇപ്പോൾ പോലീസിന് കിട്ടിയിരിക്കുന്നത്. എന്നാൽ ഈ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വിവരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തറ തുരക്കുന്നത്. ചങ്ങനാശേരി തഹസിൽദാരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തുക.
Comments