കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അടിവസ്ത്ത്രതിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വണവുമായി കുടുംബം പിടിയിൽ. ആയഞ്ചേരി സ്വദേശി അബ്ദുൽ ജലീലും കുടുംബവുമാണ് പിടിയിലായത്.
അര കിലോയോളം സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. സ്വർണ വളകളും മാലയുമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
രണ്ടാഴ്ച മുൻപും നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് സ്വർണവേട്ട നടത്തിയിരുന്നു. ഒരു കിലോ സ്വർണവും എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തിന് പുറത്ത് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. മലപ്പുറം സ്വദേശിയിൽ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.
Comments