റാലി സൈക്കിളിനെ തനിച്ചാക്കി ; തപാൽ ചരിത്രത്തിന്റെ ഭാഗമായി ; കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ ആനന്ദവല്ലി അന്തരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റാലി സൈക്കിളിനെ തനിച്ചാക്കി ; തപാൽ ചരിത്രത്തിന്റെ ഭാഗമായി ; കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ ആനന്ദവല്ലി അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 10:16 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ : കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ ഓർമയായി. മുഹമ്മ തോട്ടുമുഖപ്പിൽ വീട്ടിൽ കെ.ആർ. ആനന്ദവല്ലിയാണ് അന്തരിച്ചത്. ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി ജീവിതം ആരംഭിച്ച ആനന്ദവല്ലി ഇന്ന് തപാൽ ചരിത്രത്തിറെ ഭാഗമാണ്.

ചെറുപ്രായം മുതൽ തപാൽ ജോലിയിൽ താത്പര്യമുണ്ടായിരുന്ന ആനന്ദവല്ലി കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ സമീപത്തെ തപാൽ ഓഫീസിൽ താത്കാലിക ജീവനക്കാരിയായി . ശേഷം പരിശ്രമത്തിലൂടെ തപാൽ വിതരണത്തിന്റെ പരീക്ഷ ജയിച്ചു.പിന്നീട് തപാൽ വിതരണത്തിന് വേണ്ട യോഗ്യതാ പരീക്ഷ പാസായ ഇവർ തപാലിൽ എത്തുന്ന സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കുന്ന ജോലിയും ആരംഭിച്ചു . അച്ഛൻ വാങ്ങിക്കൊടുത്ത റാലി സൈക്കിളിലായിരുന്നു യാത്ര. 1960 -കളിൽ ആലപ്പുഴയുടെ വഴിയോരങ്ങളിലൂടെ സൈക്കിളിൽ സഞ്ചരിച്ചിരുന്ന ആനന്ദവല്ലിയെ അന്നുള്ളവർ ഇന്നും ഓർക്കുന്നു.

97.50 രൂപയായിരുന്നു പോസ്റ്റ് വുമണായിരുന്നപ്പോൾ ലഭിച്ച ആദ്യശമ്പളം . ജില്ലയിലെ തന്നെ വിവിധ തപാലോഫീസുകളിൽ ക്ലാർക്കായും പോസ്റ്റ്മിസ്ട്രസായും സേവനമനുഷ്ഠിച്ചു. മുഹമ്മ തപാൽ ഓഫീസിൽ നിന്ന് 1991-ൽ വിരമിച്ചു. ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുമ്പോഴും  അവസാന നാളുകളിലും തന്റെ പടക്കുതിരയായിരുന്ന റാലി സൈക്കിളിനെ അവർ പൊന്നുപോലെ സൂക്ഷിച്ചിരുന്നു.

ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പിൽ വൈദ്യകലാനിധി കെ.ആർ. രാഘവൻ വൈദ്യരുടെ മൂത്തമകളായിരുന്നു ആനന്ദവല്ലി . എസ്.ഡി.വി. ഹൈസ്‌കൂളിൽനിന്നു മെട്രിക്കുലേഷനും എസ്.ഡി. കോളേജിൽനിന്നു കോമേഴ്‌സിൽ ബിരുദവും നേടിയിട്ടുണ്ട്. റിട്ട. സംസ്‌കൃതാധ്യാപകൻ പരേതനായ വി.കെ. രാജനാണു ഭർത്താവ്. മക്കൾ: ആർ. ധനരാജ് (ഫോട്ടോഗ്രാഫർ), ഉഷാകുമാരി (ജ്യോതി). മരുമക്കൾ: ശ്രീവള്ളി ധനരാജ്, ബൈജു.

 

Tags: news updation
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies