വാഷിംഗ്ടൺ : ചൈനയുടെ വർദ്ധിച്ച് വരുന്ന ആക്രമണങ്ങളെ ചെറുക്കാനൊരുങ്ങി ലോകരാജ്യങ്ങൾ. സൈനിക സഹകരണം വർദ്ധിപ്പിക്കാൻ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാർ പങ്കെടുത്ത ചർച്ചയിൽ തീരുമാനമായി.
തായ്വാൻ കടലിടുക്കിലും സമീപ പ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റം വർദ്ധിക്കുകയാണ്. ചൈനയുടെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റത്തിൽ അമേരിക്ക ആശങ്കാകുലരാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
ഇൻഡോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ച് ഓസ്ട്രേലിയൻ മന്ത്രി റിച്ചാർഡ് മാർലെസ് വ്യക്തമാക്കി. ചൈനയ്ക്ക് അനുകൂലമായ രീതിയിൽ പ്രദേശത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നതായും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
മേഖലയിൽ ചൈനയുടെ തന്ത്രപരമായ കടന്നാക്രമണത്തെ ചെറുക്കുന്നതിൽ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നതായും ലോക നേതാക്കൾ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ലോക നേതാക്കൾ ചെറുത്ത് നിൽപ്പിന് ഒരുങ്ങുന്നത്. ഏഷ്യയിലുടനീളം ഭയവും മടിയും കൂടാതെ തങ്ങൾ പ്രവർത്തിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരീസ് വ്യക്തമാക്കി.
Comments