ആശുപത്രിയിൽ പോയി കാണാൻ ശ്രമിച്ചു, നടന്നില്ല; അത് ഒരു വേദനയായി നിലനിൽക്കുന്നു; കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശുപത്രിയിൽ പോയി കാണാൻ ശ്രമിച്ചു, നടന്നില്ല; അത് ഒരു വേദനയായി നിലനിൽക്കുന്നു; കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 04:13 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : അന്തരിച്ച സിപിഎം മുതിർന്ന നേതാവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് നടൻ സുരേഷ് ഗോപി. അടുത്തിടെ ചെന്നൈയിൽ പോയി അദ്ദേഹത്തെ കാണാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അതിന്റെ വേദന ഇന്നും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പോലീസ് സംവിധാനത്തിൽ അടിമുടി മാറ്റം കൊണ്ടുവന്ന സൗമ്യനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ പറഞ്ഞു.

വീഡിയോ കാണാം

പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ഇന്ന് നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പോലീസ് സംവിധാനത്തിൽ അടിമുടി മാറ്റം കൊണ്ടുവന്ന പൂർവ്വ ആഭ്യന്തര മന്ത്രി എന്ന നിലയ്‌ക്കും, നിരവധി തവണ എംഎൽഎയായി നിയമസഭയിൽ എത്തിയ ജനപ്രതിനിധി എന്ന നിലയ്‌ക്കും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു മികച്ച പ്രവർത്തകൻ എന്ന നിലയ്‌ക്കും അദ്ദേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു.

25 വർഷമായി അദ്ദേഹവുമായി തീർത്തും വ്യക്തിപരമായ ബന്ധമാണ് കാത്തുസൂക്ഷിച്ച് പോരുന്നത്. വളരെ സരസനായ ഒരു മനുഷ്യനാണ് അദ്ദേഹം, തന്റെ ജ്യേഷ്ഠസഹോദരനാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിലും രാഷ്‌ട്രീയം മറന്ന് അംഗീകരിക്കുന്ന തലത്തിൽ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. കോടിയേരിയുടെ ഓർമ്മയ്‌ക്ക് മുന്നിൽ കണ്ണീരഞ്ജലി ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ദിവസം മുൻപ് ചെന്നൈയിൽ എത്തിയപ്പോൾ കാണാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കാണാൻ ഡോക്ടർമാർ അനുവദിക്കുന്നില്ലായിരുന്നു. എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടായാൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്. കാണണം എന്നുണ്ടായിരുന്ന ആത്മാർത്ഥമായ ആഗ്രഹം നടന്നില്ല. അത് ഇപ്പോൾ ഒരു വേദനാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

Tags: Kodiyeri BalakrishnanviralSuresh GopiFAcebook live
Share
Tweet
SendShare

More News from this section

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നു ; ആർ. സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ, എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനം

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

Latest News

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies