ഹർത്താലിന്റെ മറവിൽ അക്രമം ; കെഎസ്ആർടിസി ബസ് തകർത്ത കേസിലെ പ്രതി ക്യാമ്പസ് ഫ്രണ്ട് നേതാവ് ബാസിത് ആൽവി അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹർത്താലിന്റെ മറവിൽ അക്രമം ; കെഎസ്ആർടിസി ബസ് തകർത്ത കേസിലെ പ്രതി ക്യാമ്പസ് ഫ്രണ്ട് നേതാവ് ബാസിത് ആൽവി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 07:13 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം : എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ പുനലൂരിൽ കെഎസ്ആർടിസി ബസ് തകർത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . ഒന്നാം പ്രതി ബാസിത് ആൽവിയാണ് അറസ്റ്റിലായത്. ഇതോടെ പുനലൂരിൽ വാഹനങ്ങൾ തകർത്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. ക്യാമ്പസ് ഫ്രണ്ട് നേതാവാണ് ബാസിത് ആൽവി.

ഹർത്താൽ ദിനത്തിൽ മാവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് കല്ലെറിഞ്ഞ് നഷ്ടമുണ്ടാക്കുകയും ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെയും പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെ കല്ലേറ് നടത്തിയതിലെയും പ്രതിയും സൂത്രധാരനുമാണ് ബാസിത് ആൽവി. മുമ്പും ഇയാൾ സമൂഹത്തിൽ വിദ്വഷ പ്രചാരണം നടത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിന്ന് ഹർത്താർ ദിനത്തിൽ അക്രമം അഴിച്ച് വിട്ടതിന് നിരവധി പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ ബസുകൾക്ക് നേരെ കല്ലെറിഞ്ഞവരും ഹർത്താലിന് ആഹ്വാനം ചെയ്തവരും ഉൾപ്പെട്ടിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഹർത്താലിനിടെ തകർന്നവയിൽ ലോ ഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്കും കല്ലേറിൽ പരുക്കേറ്റിരുന്നു.

അതേസമയം ഹർത്താൽ പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ടിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നാലെ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട 5.20 കോടി രൂപ കോടതിയിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പോപ്പുലർ ഫ്രണ്ടിന് നിർദ്ദേശം നൽകിയിരുന്നു.ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടും എന്നതിനാലാണ് കെഎസ്ആർടിസി സർവ്വീസ് നടത്തിയത്. എന്നാൽ ഇതിന് പിന്നാലെ ഹർത്താൽ അനുകൂലികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസിക്കെതിരെ അക്രമം അഴിച്ച് വിട്ടു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം തേടി കെഎസ്ആർടിസി അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.

 

Tags: PFIharthal
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies