ബിലാസ്പൂർ എയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഹിമാചലിൽ തുടക്കം കുറിക്കുന്നത് 3650 കോടിയുടെ വികസന പദ്ധതികൾക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിലാസ്പൂർ എയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഹിമാചലിൽ തുടക്കം കുറിക്കുന്നത് 3650 കോടിയുടെ വികസന പദ്ധതികൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 08:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 3650 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ ഉൾപ്പെടുത്തി 2017 ഒക്ടോബറിലാണ് ആശുപത്രിക്ക് തറക്കല്ലിട്ടത്. 1470 കോടി രൂപ ചെലവിൽ നിർമ്മിച്ച ബിലാസ്പൂർ എയിംസിൽ 18 സ്‌പെഷ്യാലിറ്റി, 17 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 18 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയുണ്ട്. ഐസിയുവിലും വാർഡുകളിലും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 68 കിടക്കകളുള്ള ഐസിയു ആണ് സജ്ജീകരിച്ചിരിക്കുന്നത്.

247 ഏക്കർ സ്ഥലത്തായിട്ടാണ് എയിംസ് വ്യാപിച്ചു കിടക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി, ഡയാലിസിസ് സൗകര്യങ്ങളും സിടി സ്‌കാൻ, അൾട്രാസോണോഗ്രാഫി, എംആർഐ, അത്യാധുനിക ഡയഗ്‌നോസ്റ്റിക് മെഷീനുകൾ തുടങ്ങിയവ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും ജൻ ഔഷധി കേന്ദ്രവും ഇവിടെ ഉണ്ടാകും. ഉൾമേഖലകളിലെ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ ആരോഗ്യ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വർഷവും 100 വിദ്യാർത്ഥികളെ എംബിബിഎസ് കോഴ്‌സുകളിലേക്കും, 60 പേർക്ക് നഴ്‌സിംഗ് കോഴ്‌സുകളിലേക്കും പ്രവേശനം നൽകും.

ആശുപത്രി ഉദ്ഘാടനത്തിന് പുറമെ കുളുവിൽ നടക്കുന്ന ദസറ ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രഥയാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു.കുളുവിലെ ധൽപൂർ രഥ് മൈതാനിയിൽ ആഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പിഞ്ചോറിനും നലാഗറിനും ഇടയിലുള്ള എൻഎച്ച്-105 നാലുവരി പാതയാക്കാനുള്ള പദ്ധതിക്കും ഇന്ന് തറക്കല്ലിടും. 1690 കോടിയാണ് റോഡ് വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്.

Tags: Narendra ModiAIIMS
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies