'മോഹൻലാലിന്റെ ലൂസിഫറിൽ സംതൃപ്തി ഉണ്ടായിരുന്നില്ല'; വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത തരത്തിൽ ലൂസിഫറിനെ തങ്ങൾ പുതുക്കിയെടുത്തു; ഗോഡ്ഫാദർ എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്ന് ചിരഞ്ജീവി- GodFather, Lucifer, Mohanlal
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മോഹൻലാലിന്റെ ലൂസിഫറിൽ സംതൃപ്തി ഉണ്ടായിരുന്നില്ല’; വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത തരത്തിൽ ലൂസിഫറിനെ തങ്ങൾ പുതുക്കിയെടുത്തു; ഗോഡ്ഫാദർ എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്ന് ചിരഞ്ജീവി- GodFather, Lucifer, Mohanlal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 04:08 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. 200 കോടി ക്ലബിൽ ഇടം നേടിയ ചിത്രം മലയാളി പ്രേഷകരെ മാത്രമല്ല, മറ്റ് ഭാഷകളിലെ സിനിമാ പ്രേമികളെയും ആവേശഭരിതരാക്കി. പിന്നാലെ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ​ഗോഡ്ഫാദർ പ്രഖ്യാപിക്കുകയും ചെയ്തു. മോഹൻലാൽ ചെയ്ത വേഷം തെലുങ്കിൽ ചെയ്യുന്നത് ചിരഞ്ജീവിയാണ്. ഗോഡ്ഫാദറിന്റെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ ​​ചിത്രം ട്രോളുകളിൽ ഇടം നേടിയിരുന്നു. മോഹൻലാൽ ചെയ്തതിന്റെ ഒരു ശതമാനം പോലും ചിരഞ്ജീവിയ്‌ക്ക് ചെയ്യാൻ സാധിക്കില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇപ്പോഴിതാ, മോഹൻലാൽ അഭിനയിച്ച ലൂസിഫറിൽ തനിക്ക് സംതൃപ്തി ഇല്ലായിരുന്നു എന്ന് പറഞ്ഞരിക്കുകയാണ് ചിരഞ്ജീവി.

​ഗോഡ്ഫാദർ തിയറ്ററുകളില്‍ എത്താനിരിക്കെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ലൂസിഫര്‍ റീമേക്കിനെക്കുറിച്ച് ചിരഞ്ജീവിയുടെ പ്രതികരണം. ലൂസിഫര്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി നല്‍കിയ ചിത്രമല്ലെന്നാണ് ചിരഞ്ജീവി പറഞ്ഞത്. ‘ലൂസിഫറില്‍ എനിക്ക് പൂര്‍ണ്ണ തൃപ്തി ഉണ്ടായിരുന്നില്ല. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ ഞങ്ങളതിനെ പുതുക്കിയെടുത്തിട്ടുണ്ട്. ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ഗോഡ്‍ഫാദര്‍ എത്തുക. ഈ ചിത്രം എന്തായാലും നിങ്ങള്‍ ഏവരെയും തൃപ്തിപ്പെടുത്തും’ എന്നാണ് ചിരഞ്ജീവിയുടെ അവകാശവാദം. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ലൂസിഫർ-​ഗോഡ്ഫാദർ ചർച്ച മുറുകിയിരിക്കുകയാണ്.

Chiru on #GodFather : “I was not completely satisfied with #Lucifer, we have upgraded it and made it highly engaging without any dull moments. This will definitely satisfy you all!” pic.twitter.com/MhIhqBGr1F

— AndhraBoxOffice.Com (@AndhraBoxOffice) October 4, 2022

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ​ഗോഡ്ഫാദർ. മോഹന്‍ രാജയാണ് ​ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിരഞ്ജീവിക്കൊപ്പം ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും അഭിനയിക്കുന്നു എന്നതാണ് ​ഗോഡ്ഫാദറിന്റെ മറ്റൊരു പ്രത്യേകത. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സത്യദേവ് കഞ്ചാറാണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ്.തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഒക്ടോബർ 5-ന് തിയറ്ററുകളിലെത്തും.

Tags: mohanlalLuciferGodFather
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies