ഒറ്റയ്ക്കിരിക്കുന്നവരാണോ നിങ്ങൾ; ഏകാന്തതയുടെ അപാരതയിൽ ഇരിക്കാറുണ്ടോ ? ശ്രദ്ധിക്കണം പെട്ടെന്ന് വയസ്സാകും ; ജരാനരകൾ വേഗം ബാധിക്കുമെന്ന് പഠനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ; ഏകാന്തതയുടെ അപാരതയിൽ ഇരിക്കാറുണ്ടോ ? ശ്രദ്ധിക്കണം പെട്ടെന്ന് വയസ്സാകും ; ജരാനരകൾ വേഗം ബാധിക്കുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 08:22 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ അൽപ്പ സ്വൽപ്പം ഏകാന്തത ഇഷ്ടപ്പെടുന്നവരാണ് മനുഷ്യനടക്കമുള്ള ജീവികൾ. വ്യക്തി ജീവിതത്തിന് അത് മർമ്മ പ്രധാനമാണുതാനും.എന്നാൽ ഏകാന്തത മാത്രം ഇഷ്ടപ്പെടുന്നവരെ കാത്തിരിക്കുന്നത് ഒരു കൂട്ടം രോഗങ്ങളാണെന്നാണ് കണ്ടെത്തൽ. ജീവിതശൈലികളെയും പാരമ്പര്യത്തെയും പോലെ തന്നെ മാനസികാരോഗ്യവും നമ്മുടെ ആയുസിനെയും യുവത്വത്തെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് പഠനം.

ചൈനയിലെ ഡീപ് ലോംഗ്വിറ്റി ലിമിറ്റഡിന്റെ ഗവേഷകസംഘത്തിന്റെ പഠനത്തിൽ ഏകാന്തത മനുഷ്യനെ വേഗത്തിൽ വൃദ്ധനാക്കുമെന്നാണ് പറയുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ ഏകാന്തത പുകവലിയേക്കാൾ അപകടകാരിയാണത്രേ. സമൂഹവുമായി തീരെ ഇടപഴകാത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് അകാലമരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല,അമിതവണ്ണം മൂലം ഒരു വ്യക്തിക്ക് ഉണ്ടാകാവുന്ന ദൂഷ്യഫലത്തിന്റെ രണ്ടു മടങ്ങിനെക്കാളും ഒരു വ്യക്തി ”ദിവസവും 15 സിഗരറ്റ് വലിക്കുന്നതിനേക്കാളും ആണ് ഏകാന്തത ഉണ്ടാക്കുന്ന അപകടമെന്നാണ് ഗവേഷകർ പറയുന്നത്.

ഏകാന്തത മാനസികാരോഗ്യത്തെ ബാധിക്കുകയും പ്രായമാകലിന് കാരണമാകുകയും ചെയ്യുന്നുവെന്നതിന് ഗവേഷകർ വ്യക്തമായ തെളിവും നിരത്തുന്നുണ്ട്.ഏകദേശം 12,000 ത്തോളം വരുന്ന ചെറുപ്പക്കാരിൽ വർഷങ്ങളോളം നീണ്ട ഗവേഷണ നിരീക്ഷണത്തിലൂടെയാണ് പഠനഫലത്തിലേക്കെത്തിയത്. ജീവിതത്തിന് അർത്ഥമില്ലെന്നോ. പ്രതീക്ഷകൾ അസ്തമിച്ചതായോ ഉള്ള തോന്നൽ,നഷ്ടബോധം,മനസിന് നിയന്ത്രണം ഇല്ലാതാവുക എന്നിവയെല്ലാം ഏകാന്തതയിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.

ഏകാന്തത അനുഭവിക്കാനുള്ള തന്റേതായ കാരണങ്ങൾ സ്വയം കണ്ടെത്തുകയോ അല്ലെങ്കിൽ ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തി പരിഹരിക്കുകയോ ചെയ്യുന്നതാവും നമ്മുടെ ആരോഗ്യത്തിന് ഉത്തമം.

Tags: Healthloneliness
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies