''പാകിസ്താൻ ഇസ്ലാമിന്റെ കോട്ട; മുസ്ലീങ്ങൾക്ക് മാത്രമായി ഒരു ഇസ്ലാമിക രാജ്യം പടുത്തുയർത്തണം;'' പാകിസ്താൻ മതഭീകര സംഘടനകൾ ഇന്ത്യൻ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് പ്രത്യേക ഓൺലൈൻ ക്ലാസുകളിലൂടെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”പാകിസ്താൻ ഇസ്ലാമിന്റെ കോട്ട; മുസ്ലീങ്ങൾക്ക് മാത്രമായി ഒരു ഇസ്ലാമിക രാജ്യം പടുത്തുയർത്തണം;” പാകിസ്താൻ മതഭീകര സംഘടനകൾ ഇന്ത്യൻ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് പ്രത്യേക ഓൺലൈൻ ക്ലാസുകളിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 12:44 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദവാത്ത്-ഇ-ഇസ്ലാമി എന്ന സംഘടന ഗൂഢാലോചന നടത്തുന്നതായി റിപ്പോർട്ട്. ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പാക് സംഘടനകളുടെ പങ്ക് പുറത്തുകൊണ്ടുവന്നത്. കൊലപാതകം നടത്തിയ പ്രതികൾക്ക് ദവാത്ത്-ഇ-ഇസ്ലാമിയുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. എന്നാൽ ഈ സംഘടന ഇന്ത്യൻ മുസ്ലീം സമൂഹത്തെ ഒന്നാകെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.

ഇന്ത്യയിലെ മുസ്ലീങ്ങളിലേക്ക് തീവ്ര ഇസ്ലാമിക അജണ്ഡകൾ എത്തിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യകളാണ് പാക് സംഘടന ഉപയോഗിക്കുന്നത് എന്നാണ് കണ്ടെത്തൽ. www.dawateislami.nte എന്ന വെബ്‌സൈറ്റിലൂടെ ഇത്തരത്തിൽ നിരവധി മതപരമായ പരിപാടികൾ പങ്കുവെയ്‌ക്കുന്നുണ്ട്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, കാനഡ, ഹോങ്കോംഗ്, കൊറിയ, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ സംഘടനയുടെ പ്രവർത്തന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ ഈ പട്ടികയിൽ ഇന്ത്യ ഇല്ല.

എന്നാൽ ഇന്ത്യൻ വംശജനായ ഒരാൾ ഈ സൈറ്റിൽ ഒരു കോഴ്‌സിന് അപേക്ഷിച്ചപ്പോൾ, മണിക്കൂറുകൾക്കകം ആ ആപ്ലിക്കേഷൻ അവർ സ്വീകരിച്ചുവെന്നാണ് കണ്ടെത്തൽ. തുടർന്ന് ഇയാളെ സംഘടനയുടെ വക്താവ് വിളിക്കുകയും ക്ലാസുകളുടെ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ദവാത്ത്-ഇ-ഇസ്ലാമിയുടെ മദ്ധ്യപ്രദേശിലെ ബ്രാഞ്ചിൽ നിന്ന് ഹാസിൻ അഹമ്മദാണ് വിളിച്ചത്.

മഅദനി ഖ്വായ്ദ, നസ്‌റ കോഴ്‌സുകളാണ് ഇവർ പഠിപ്പിക്കുന്നത്. 1200 രൂപയാണ് ഒരു മാസത്തെ ഫീസ്. എല്ലാ ദിവസവും സ്‌കൈപ് വഴിയാണ് ക്ലാസെടുക്കുക എന്നും ഇയാൾ വിശദീകരിച്ചു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്ലാസ് അർദ്ധരാത്രിവരെയുണ്ടാകും. ഇതിനായി പ്രത്യേക സ്ലോട്ടുകൾ ഉണ്ടെന്നും ഇയാൾ പറയുന്നു.

പാകിസ്താനിൽ നിർമ്മിച്ചതും പാകിസ്താൻ കേന്ദ്രീകരിച്ചതുമായ വീഡിയോ-ഓഡിയോ ഫയലുകളാണ് ഈ ക്ലാസുകളിൽ ലഭിച്ചത്. പാകിസ്താനെ മഹത്വവത്ക്കരിക്കുന്ന ക്ലാസുകളിൽ, ഇസ്ലാമിന്റെ കോട്ടയായി രാജ്യത്തെ കെട്ടിപ്പടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഏത് വിധേനയും ഇസ്ലാമിനെ വളർത്തണമെന്നും ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്.

പാകിസ്താൻ നമുക്ക് ഒരു അനുഗ്രഹമാണ്. ഈ രാജ്യത്തെ വളർത്തിയെടുക്കാൻ നാം ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കണം. ഇസ്ലാമിന്റെ യഥാർത്ഥ കോട്ടയായി പാകിസ്താനെ മാറ്റിയെടുക്കണമെന്നും ക്ലാസിൽ നിർദ്ദേശിക്കുന്നുണ്ട്.

അള്ളാഹുവിന് വേണ്ടി ജീവൻ വെടിഞ്ഞവർ മരിച്ചിട്ടില്ല. അവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. എന്നാൽ ഇത് ആർക്കും മനസിലാവില്ല. വിശ്വാസത്തിനായി സ്വയം ചാവേറാകാനും ജീവൻ വെടിയാനും ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്. ത്യാഗങ്ങൾ കാരണമാണ് ഇസ്ലാം നിലനിൽക്കുന്നത്. ദീനിന് വേണ്ടി നമ്മുടെ ജീവൻ ബലിയർപ്പിക്കണം. മുസ്ലീങ്ങൾ അവരുടെ മനസാക്ഷിയെ ശക്തിപ്പെടുത്തുമ്പോൾ ഇസ്ലാം ശക്തി പ്രാപിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും മുസ്ലീങ്ങൾ ത്യാഗം ചെയ്യാൻ തയ്യാറായാൽ അത് ഇസ്ലാമിന്റെ വിജയമാണ്.

എല്ലായിടത്തും പാപമാണ് നടക്കുന്നത്. അമുസ്ലീങ്ങൾ ഇന്ന് പ്രബലരായിരിക്കുകയാണെന്നും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് കുറഞ്ഞുവരുന്നുണ്ടെന്നും ഇവർ പറയുന്നുണ്ട്.

ഇത്തരത്തിലുള്ള ക്ലാസുകളാണ് ഇന്ത്യയിലെ മുസ്ലീം യുവാക്കൾക്കായി പാക് ആസ്ഥാനമായ സംഘടനകൾ എടുക്കുന്നത്. ഇവരെ രാജ്യത്തിനെതിരെ തിരിച്ച് ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കുക എന്നതാണ് ദവാത്ത്-ഇ-ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകളുടെ ലക്ഷ്യവും എന്ന് ഇതിലൂടെ വ്യക്തമാണ്.

Tags: Pakistanterrorismkashmiri MuslimsUdaipur killingdawat e islami
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies