മദ്യം കേരളത്തിന്റെ മുഖ്യവരുമാന സ്രോതസ്സെന്ന് പറയുന്നത് സംഘികൾ; മദ്യത്തിൽ നിന്നുള്ള വരുമാനം ഒരു പ്രധാന ഇനമാകുന്നത് കേരളത്തിന്റെ കുറ്റമല്ല; ഭരണഘടന അങ്ങനെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് തോമസ് ഐസ്ക്- Alcohol, Thomas Isaac
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യം കേരളത്തിന്റെ മുഖ്യവരുമാന സ്രോതസ്സെന്ന് പറയുന്നത് സംഘികൾ; മദ്യത്തിൽ നിന്നുള്ള വരുമാനം ഒരു പ്രധാന ഇനമാകുന്നത് കേരളത്തിന്റെ കുറ്റമല്ല; ഭരണഘടന അങ്ങനെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് തോമസ് ഐസ്ക്- Alcohol, Thomas Isaac

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സെന്ന വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. കേരളത്തെ ഇകഴ്‌ത്താൻ സംഘികൾ കണ്ടുപിടിച്ചതാണ് ഈ വാദമെന്നാണ് തോമസ് ഐസകിന്റെ വാദം. ഇത് സംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുകയാണ് അദ്ദേഹം. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന നിരാലംബരായ ഭിന്നശേഷിക്കാർക്ക് വേണ്ടിയാണ് ലോട്ടറി നടത്തുന്നതെന്നാണ് തോമസ് ഐസക് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചത്. ലോട്ടറിയ്‌ക്ക് പിന്നാലെ കേരളത്തിലെ മദ്യ വില്പനയെപ്പറ്റി പുതിയ വിശദീകരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് മുൻ ധനമന്ത്രി. മദ്യത്തിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് പറയുന്നത് സംഘികളും ചില വിദ്വാൻമാരുമാണെന്ന് തോമസ് ഐസക് പറയുന്നു. കേരളത്തിലെ മദ്യ വരുമാനത്തിന്മേലുള്ള ആശ്രിതത്വം കൂടുതലാണോ കുറവാണോയെന്ന് കൃത്യമായി പറയാനാവില്ല എന്നുമാണ് അദ്ദേഹത്തിന്റെ ന്യായം.

2015-16 മുതലുള്ള വർഷങ്ങൾ എടുത്താൽ മദ്യത്തിൽ നിന്ന് കേരള ഖജനാവിലേക്ക് ലഭിക്കുന്നത് 11-12 ആയിരം കോടി രൂപയാണ്. 2021-22-ൽ അത് 14500 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ 13-14 ശതമാനം ആയിരുന്നു അത്. കഴിഞ്ഞ വർഷം മദ്യ വരുമാനം വളർന്നെങ്കിലും മൊത്തം റവന്യു വരുമാനത്തിലെ വിഹിതം 12 ശതമാനമായി താഴ്ന്നു. ഇങ്ങനെ നോക്കുമ്പോൾ മദ്യ വില്പന കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സ് അല്ല എന്നാണ് തോമസ് ഐസക് പറയുന്നത്. കേന്ദ്ര നികുതി വിഹിതം കേന്ദ്ര സർക്കാരിന്റെ ഔദാര്യമാണെന്നാണ് സംഘിവാദം. എന്നാൽ, കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. അത് ഒഴിവാക്കിക്കൊണ്ട് മദ്യത്തിൽ നിന്നുള്ള വരുമാനത്തെ പർവ്വതീകരിച്ചു കാണിക്കുന്നതിൽ അർത്ഥമില്ല എന്നും തോമസ് ഐസക് പറയുന്നു.

കേരളത്തിന്റെയോ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെയോ കുഴപ്പമല്ല മദ്യത്തിൽ നിന്നുള്ള വരുമാനം ഒരു പ്രധാന ഇനമായിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന അങ്ങനെയാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതുകൊണ്ട് കേന്ദ്രവിഹിതം അടക്കമുള്ള സംസ്ഥാന റവന്യു വരുമാനത്തിന്റെ ശതമാനമായി മദ്യ വരുമാനത്തിന്റെ പ്രാധാന്യത്തെ വിലയിരുത്തുന്നതാണ് ശരിയെന്ന് തോമസ് ഐസക് വാദിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മദ്യ വരുമാനത്തിന്മേലുള്ള ആശ്രിതത്വം കൂടുതലാണോ കുറവാണോയെന്ന് കൃത്യമായി പറയാനാകില്ല എന്നും അദ്ദേഹം ന്യായീകരിക്കുന്നു. കേരളം മദ്യ വരുമാനം ഒന്നുകൊണ്ടു മാത്രം മുങ്ങിത്താഴാതെ രക്ഷപ്പെടുന്ന ഒരു സംസ്ഥാനമാണെന്നുള്ള പൊതുബോധ്യം ഉണ്ടാക്കുന്നതിൽ ദുഷ്പ്രചാരകർ വിജയിച്ചിട്ടുണ്ടെന്നും തോമസ് ഐസ്ക് ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags: thomas isaacALCOHOL
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies